Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പേപ്പാറ, അരുവിക്കര ഡാമുകൾ നിറഞ്ഞു കവിഞ്ഞു

നെടുമങ്ങാട്: പേപ്പാറ, അരുവിക്കര ഡാമുകൾ നിറഞ്ഞു കവിഞ്ഞു. അരുവിക്കര ഡാമിൽ ജല നിരപ്പ് അമിതമായി ഉയർന്നതിനെ തുടർന്നു രണ്ടു ഷട്ടറുകളും, പേപ്പാറയിൽ ഒരു ഷട്ടറും തുറന്നിട്ടുണ്ട്. പേപ്പാറയിൽ ജലനിരപ്പ് ഉയരുന്നതും താഴുന്നതും അനുസരിച്ചാണു രണ്ടു ഡാമുകളിലെയും ജലത്തിന്റെ അളവു നിയന്ത്രിക്കുക. അരുവിക്കര ഡാമിന്റെ സംഭരണശേഷി കഴിഞ്ഞു വെള്ളത്തിന്റെ നിരപ്പ് ഉയർന്നതോടെയാണു രണ്ടു ഷട്ടറുകൾ തുറന്നത്. പേപ്പാറ ഡാമിന്റെ ജല നിരപ്പ് 107.50 മീറ്ററാണ്. ഇപ്പോൾ വെള്ളത്തിന്റെ നിരപ്പ് അതിലും കവിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പേപ്പാറ ‍ഡാമിൽ 105.60 മീറ്ററായിരുന്നു ജലനിരപ്പ്.


Post a Comment

0 Comments