ആര്യനാട്: സ്വർണവ്യാപാരിയെയും സുഹൃത്തിനെയും ബൈക്കിൽ നിന്നു ചവിട്ടി വീഴ്ത്തി പണവും സ്വർണാഭരണങ്ങളും കവർന്ന കുളപ്പട മൊണ്ടിയോട് സുനിൽ ഭവനിൽ സുനിൽ കുമാർ(39), കാരോട് മലപ്പനംകോട് പ്രശാന്ത് ഭവനിൽ വർഗീസ്(40) എന്നിവർ ആര്യനാട് പൊലീസിന്റെ പിടിയിലായി.
30നു രാത്രി ഒൻപതിനു കൊങ്ങണം ഗവ.എൽപി സ്കൂളിനു മുന്നിലാണു സംഭവം. കൊറ്റാമല ഷാഹിദാ മൻസിലിൽ താജുവിന്റെ 2.02 ലക്ഷം രൂപയും എട്ടു പവൻ സ്വർണവുമാണു കവർച്ച നടത്തിയത്.
നെടുമങ്ങാട്ട് നിന്നു കുന്നുനടയിലേക്കു ബൈക്കിൽ വരുകയായിരുന്നു താജുവും സുഹൃത്ത് നവാസും. ബൈക്കിൽ പിന്തുടർന്ന് എത്തിയ പ്രതികൾ ഇവരെ തടഞ്ഞുനിർത്തി ചവിട്ടി വീഴ്ത്തി വെട്ടുകത്തിയെടുത്തു ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ആര്യനാട് എസ്ഐ അജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.