കേരളപ്പിറവി ദിനത്തിൽ കടയടപ്പ് സമരവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനമായ നാളെ കടകളടച്ചു. പണിമുടക്കുന്നു. വ്യാപാരികളെ ബാധിക്കുന്ന പ്രധാനപ്പെട്ട നാല് ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. വാടക കുടിയാൻ നിയമം പാസാക്കിയെടുക്കുക, റോഡ് വികസനത്തിനു കടകളൊഴിപ്പിക്കുമ്പോൾ മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും നൽകുക, മാലിന്യ നിർമാർജനത്തിന്റെ പേരിൽ നടത്തുന്ന വ്യാപരീപീഡനവും പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ നിരോധനവും കടകളിൽ കയറിയുള്ള റെയ്ഡുകളും നിർത്തിവയ്ക്കുക, ജി എസ് ടി നടപ്പാക്കിയതിലുള്ള അപാകതകൾ നടപ്പിലാക്കുക, അതിന്റെ പേരിൽ വ്യാപാരികൾക്ക് നേരിടേണ്ടിവരുന്ന കട പരിശോധനകൾ ഫൈൻ ഈടാക്കൽ എന്നിവ ഒഴിവാക്കുക, പെട്രോൾ ഡീസൽ ജി എസ് ടിയുടെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
നാളെ രാവിലെ പത്തു മണിക്ക് മ്യൂസിയം ജംഗ്‌ഷൻ മുതൽ സെക്രട്ടറിയേറ്റ് വരെ വ്യാപാരി വ്യവസായികളുടെ പ്രകടനവും ഉണ്ടായിരിക്കുമെന്ന് വ്യവസായി ഏകോപന സമിതി അറിയിച്ചു.
റിപ്പോർട്ട്: നെടുമങ്ങാട് ഓൺലൈൻ


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.