Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തീയറ്റുകൾ അമിത ചാർജ് ഈടാക്കുന്നു; നഗരസഭാ സെക്രട്ടറിക്ക് കൗൺസിലർ അർജുനൻ കത്ത് നൽകി

നെടുമങ്ങാട്: നഗരത്തിലെ തീയറ്ററുകളുടെ അമിത ചാർജ് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് കൗൺസിലർ അർജുനൻ കത്ത് നൽകി. നെടുമങ്ങാടുള്ള തീയറ്റുകൾ ടിക്കറ്റുകൾക്ക്  അമിത ചാർജ് ഈടാക്കുന്നുവെന്നുള്ള പരാതികളുണ്ട്. അമിത ചാർജ് ഇടക്കുവാനുള്ള യാതൊരുവിധ  ഇവിടെയില്ല. പല തീയറ്ററുകളിലും  അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല. മാത്രമല്ല തീയറ്ററിലെ സീറ്റുകളും സൗണ്ട് സിസ്റ്റങ്ങളും ഒരു ക്വാളിറ്റിയും ലഭിക്കുന്നില്ലെന്ന പരാതികളും ജനങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഇതിനെതിരെ നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. 

മറ്റു സ്ഥലങ്ങളിലെ തീയറ്ററുകൾ മൾട്ടിപ്ലക്സിലേക്ക് മാറിയപ്പോൾ നെടുമങ്ങാടുള്ള തീയറ്ററുകൾ ഇന്നും പഴയപടി തന്നെ. ഒന്നുരണ്ട് തീയറ്ററുകൾ മൾട്ടിപ്ലക്‌സ് ആക്കുന്നുവെന്ന് തീയറ്റർ അധികാരികൾ തന്നെ പറഞ്ഞിരുന്നെങ്കിലും അറ്റകുറ്റ പണികൾ മാത്രം നടത്തി. 

ശുചീകരണത്തിന്റെ കാര്യത്തിലും അമിത ചാർജ് ഈടാക്കുന്നതിലും അടിയന്തിരമായി നഗരസഭാ അധികൃതർ ഇടപെടണമെന്നും കൗൺസിലർ അർജുനൻ പറഞ്ഞു. 


Post a Comment

0 Comments