Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അതീവ ദുർഘടം മുല്ലശ്ശേരി – തുമ്പടിവാരം നടപ്പാത


നെടുമങ്ങാട്: കരകുളം ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറ വില്ലേജിൽപെട്ട പ്ലാത്തറ വാർഡിൽ ഉൾപ്പെടുന്ന മുല്ലശ്ശേരി അമ്പലക്കടവ് തുമ്പടിവാരം നടപ്പാത അതീവ ദുർഘടാവസ്ഥയിലായി. മാത്രമല്ല, ഈ പൊതുപാതയ്ക്ക് ഇരുവശവും കാടും പടർപ്പുകളുമായി കല്ലുകളും ഇളകി രാത്രിയിൽ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചതോടെ രാത്രിയിൽ ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത തരത്തിലായി മാറി. മാത്രമല്ല, പകൽ പോലും യാത്രചെയ്യാൻ മുല്ലശ്ശേരി തുമ്പടിവാരം നിവാസികൾക്കു നന്നേ വിഷമിക്കേണ്ടി വരുന്നു. മഴക്കാലങ്ങളിൽ ഇതുവഴിയുള്ള യാത്ര തീർത്തും അതിവ ദുരിതത്തിലാണ്. 



ഒപ്പം, ഈ നടപ്പാത വഴിയുള്ള സഞ്ചാരത്തിനു തടസ്സം സൃഷ്ടിച്ചുനിൽക്കുന്ന വൈദ്യുതി പോസ്റ്റുകളും മാറ്റിസ്ഥാപിക്കുകയും കത്താത്ത വഴിവിളക്കുകൾ ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്തു യാത്രക്കാർക്കു സഹായകരമായ നിലയിൽ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും തുമ്പടിവാരം നിവാസികൾ ആവശ്യപ്പെട്ടു. കൂടാതെ, ഈ പ്രദേശത്തെ രോഗികളെ അത്യാവശ്യ ഘട്ടങ്ങളിൽ യഥാസമയം ആശുപത്രിയിൽ എത്തുന്നതിനുപോലും യാത്രാസൗകര്യം ഇല്ലാത്തതിനാൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്. കൂടാതെ, അമ്പലക്കടവ് പഴയ പാലവും അപകടാവസ്ഥലിയാണ്.ഈ പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്തി ഈ പൊതു നടപ്പാത പുനരുദ്ധരിച്ചു കോൺക്രീറ്റ് ചെയ്യുകയും പാലം പുതുക്കിപ്പണിതു സഞ്ചാരയോഗ്യമാക്കുകയും ചെയ്യണമെന്നാണ് അമ്പലക്കടവ് തുമ്പടിവാരം നിവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.


Post a Comment

0 Comments