Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഗതാഗതക്കുരുക്കിൽപെട്ട് ഉദ്യോഗാർഥികൾ വലഞ്ഞു

വെഞ്ഞാറമൂട്: ഗതാഗതക്കുരുക്കിൽപെട്ട് ഉദ്യോഗാർഥികൾ വലഞ്ഞു. പിഎസ്‌സി പരീക്ഷയ്ക്കു വിവിധ സ്കൂളുകളിലേക്ക് വന്ന ഉദ്യോഗാർഥികളാണ് വെഞ്ഞാറമൂട് ജംക്‌ഷനിലെ ഗതാഗതക്കുരുക്കിൽപെട്ടത്. 11 മണിക്ക് ആരംഭിച്ച ഗതാഗതക്കുരുക്ക് രണ്ടു മണിയായിട്ടും തീർന്നില്ല. വെഞ്ഞാറമൂട് ജംക്‌ഷനിൽ പൊലീസ് നിയന്ത്രണത്തിലാണു വാഹനങ്ങൾ കടത്തിവിട്ടത്. ഒന്നര മണിക്ക് ആരംഭിക്കുന്ന പരീക്ഷയ്ക്ക് ഒരു മണിക്ക് സെന്ററിൽ എത്തേണ്ട വിദ്യാർഥികൾ വെഞ്ഞാറമൂട് ടൗണിൽ പരിഭ്രാന്തിയോടെ ഓടുന്നതു കാണാമായിരുന്നു. 



പിരപ്പൻകോട് ഗവ.വിഎച്ച്എസ്എസ്, യുഐടി സെന്റർ എന്നിവിടങ്ങളിൽ പരീക്ഷ എഴുതേണ്ടവർ വെഞ്ഞാറമൂട്ടിൽ ബസിറങ്ങി രണ്ടു കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ഭാഗത്തേക്ക് ഓടുകയായിരുന്നു. വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിലേക്കു പ്രവേശിക്കുന്നതിനും എംസി റോഡിലേക്ക് ബസ് ഇറങ്ങിവരുന്നതും മറ്റു വാഹനങ്ങൾക്കു തടസ്സമാകുന്നതാണു ഗതാഗതക്കുരുക്കിനു പ്രധാന കാരണം.

Post a Comment

0 Comments