വിതുര: ഫീസടയ്ക്കാതെ ഫിറ്റ്നസ് പരിശോധനകൾക്കായെത്തിച്ച കെഎസ്ആർടിസി ബസ് നെടുമങ്ങാട് ആർടിഒ അധികൃതർ തിരിച്ചയച്ചു. വിതുര ഡിപ്പോയിലെ ആർഎൻസി– 127 എന്ന നമ്പർ ബസാണു തിരിച്ചയച്ചത്. ഇതുമൂലം അടുത്ത ഫിറ്റ്നസ് ടെസ്റ്റ് ദിവസം വരെ ബസ് ഓടാതെ കിടന്നു. വെള്ളിയാഴ്ച ടെസ്റ്റിൽ പങ്കെടുപ്പിക്കാൻ കഴിയാതെയിരുന്നതിനാൽ ഇന്നാണ് അടുത്ത ഫിറ്റ്നസ് ദിവസം. ഇതിനിടിലെ നാലു ദിവസം നാൽപതിനായിരത്തോളം രൂപ കെഎസ്ആർടിസിക്കു നഷ്ടമായതായാണു കണക്ക്.
സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളവും പെൻഷനും കൃത്യ സമയത്തു കൊടുക്കാതെ വിമർശനമേറ്റു വാങ്ങിയിരുന്ന കെഎസ്ആർടിസിക്കു കൃത്യവിലോപം മൂലം സംഭവിക്കുന്ന നഷ്ടം നികത്താനാകാത്തതാണ്.
KSRTC-Fitness-Test


0 Comments
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.