Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിൽ പുതിയ അതിഥിയെത്തി

കാട്ടാക്കട: കോട്ടൂർ കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിൽ പുതിയ അതിഥിയെത്തി. മൂന്നരമാസം പ്രായമുള്ള കുട്ടിക്കൊമ്പനാണ് ഇന്നലെ രാവിലെ എട്ടരയോടെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലെത്തിയത്. പ്രത്യേക കൂട്ടിൽ പരിചരിക്കുന്ന കുട്ടിയാനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് മറ്റുള്ള കുട്ടിയാനകൾക്കൊപ്പമാക്കും .കേന്ദ്രത്തിലിപ്പോൾ അഞ്ച് കുട്ടിയാനകളാണുള്ളത്. ഇന്നു വന്ന കൊമ്പനുൾപ്പെടെ മൂന്ന് കുട്ടിക്കൊമ്പൻമാരുണ്ട്. 
ഒരു വയസ്സുമുതൽ മൂന്നരമാസം വരെ പ്രായമുള്ളതാണ് കുട്ടിയാനകളെല്ലാം. വലുതും ചെറുതുമായി കേന്ദ്രത്തിലിപ്പോൾ 17 ആനകളുണ്ട്. 78 കാരനായ സോമനാണു സീനിയർ. കഴിഞ്ഞ ചൊവ്വാഴ്ചയാണു നാടുകാണി ചുരം പാതയിലെ ഒന്നാം വളവിനു സമീപം പാറക്കെട്ടിലകപ്പെട്ട നിലയിൽ കുട്ടിക്കൊമ്പനെ വനംവകുപ്പിനു കിട്ടിയത്. വഴികടവ് നെല്ലികുന്നത്ത് വനം സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.


Post a Comment

0 Comments