Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സംവിധായകന്‍ ഐ.വി.ശശി അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ഐ.വി.ശശി (69) ചെന്നൈയില്‍ അന്തരിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. അവളുടെ രാവുകള്‍, ആരൂഢം, അങ്ങാടി, ദേവാസുരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ആവനാഴി, ഈറ്റ, ഈനാട്, ഇന്നല്ലെങ്കില്‍ നാളെ തുടങ്ങിയവ ഐ.വി.ശശിയുടെ പ്രശസ്ത സിനിമകളാണ്.

iv sasi passed away

1968ൽ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവ സ്വന്തമാക്കി.

Post a Comment

0 Comments