Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ജന്മശതാബ്ദി ആഘോഷവും കുടുംബ സംഗമവും കർഷകരെ ആദരിക്കലും

നെടുമങ്ങാട്: കോൺഗ്രസ് അരശുപറമ്പ് വാർഡ് ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബ സംഗമവും കർഷകരെ ആദരിക്കലും അനുമോദന യോഗവും മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് വിജയകുമാർ അധ്യക്ഷത വഹിച്ചു. ചെല്ലാംകോട് ഗവ. എൽപിഎസിനുവേണ്ടി പൂർവ വിദ്യാർഥിയും വിമുക്തഭടനുമായ എസ്.ഷിജു വാങ്ങിനൽകുന്ന റഫ്രിജിറേറ്റർ ചടങ്ങിൽ പാലോട് രവി സ്കൂൾ അധികൃതർക്കു കൈമാറുകയും സ്കൂൾ വളപ്പിൽ മാവിൻതൈ നടുകയും ചെയ്തു. 



ഡിസിസി സെക്രട്ടറിമാരായ വട്ടപ്പാറ ചന്ദ്രൻ (മുൻ നഗരസഭാ ചെയർമാൻ), എൻ.ബാജി, കല്ലയം സുകു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.അരുൺകുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റും നഗരസഭാ പ്രതിപക്ഷ നേതാവുമായ ടി.അർജുനൻ, കൗൺസിലർമാരായ കെ.ജെ.ബിനു, എം.എസ്.ബിനു, ബ്ലോക്ക് ജനറൽ സെക്രട്ടറി സനൽകുമാർ, ബൂത്ത് ജനറൽ സെക്രട്ടറി സിദ്ദീഖ് അലി, ബൂത്ത് വൈസ് പ്രസിഡന്റ് പി.രാജു എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments