പാലോട്: ഇലവുപാലം ജംക്‌ഷനിൽ നിന്നു പാങ്ങോട് , ചിതറ മേഖലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ചിതറ പഞ്ചായത്തിലെ റോഡിൽ ആറ്റിനു കുറുകെ പാലം പണിയണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ആറ്റിലൂടെ വാഹനങ്ങൾ പോകാൻ ചപ്പാത്ത് പണിതിട്ടുണ്ടെങ്കിലും മഴക്കാലമായാൽ ആറ്റിൽകൂടി വാഹനങ്ങൾ പോകാൻ കഴിയാത്ത അവസ്ഥയാണ്.
ഇലവുപാലത്തിനു സമീപമുള്ള ആറ്റിനു കുറുകെ നിലവിൽ ചെറിയ കലുങ്കും പാലവും ഉണ്ടെങ്കിലും ടൂവീലറിനു മാത്രമെ കടന്നുപോകാൻ കഴിയു. മാത്രമല്ല ഈ ചെറുപാത അപകടക്കെണിയുമാണ്. അൽപം അശ്രദ്ധയുണ്ടായാൽ ആറ്റിലേക്കു പതിക്കും. നല്ല ജനവാസമുള്ള മേഖലയിൽ കൂടി കടന്നു പോകുന്ന റോഡ് കൈപ്പറ്റ, ജോയിമുക്ക്, സൊസൈറ്റി മുക്ക്, മൂന്നുമുക്ക് വഴി പാങ്ങോട് മേഖലയിലും ചിതറയിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.