നെടുമങ്ങാട്: പനവൂർ പിഎച്ച്എംകെഎം ആൻഡ് എച്ച്എസ്എസ് ഒൻപതാം ക്ലാസിൽ പഠിക്കുന്ന രണ്ടു വിദ്യാർഥികളെ വെള്ളിയാഴ്ച മുതൽ കാൺമാനില്ല. പെരിങ്ങിമ്മല അൽഫിയ മൻസിലിൽ നജീമിന്റെ മകൻ അൽസാബിത്ത് (14), തൊളിക്കോട് മേലേതുരുത്തി റജിലാ മൻസിലിൽ മുഹമ്മദ് ഷാഫി മകൻ റാഷിത്ത് (14) എന്നിവരെയാണു കാണാതായത്. നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പനവൂരിലെ ഒരു സ്ഥാപനത്തിൽ നിന്നു പഠിക്കുന്ന ഈ കുട്ടികൾ പതിവുപോലെ വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്കു പോയതാണ്.
കുട്ടികൾ സമയം കഴിഞ്ഞിട്ടും മടങ്ങി എത്താത്തതിനെ തുടർന്നു പ്രാഥമിക അന്വേഷണം നടത്തിയിട്ടും വിവരമൊന്നും ലഭിക്കാത്തതിനാൽ രക്ഷിതാക്കൾ നെടുമങ്ങാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. നെടുമങ്ങാട് പൊലീസ് മിസിങ്ങിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ 0472 2802400 എന്ന നമ്പറിലോ 9497010249, 7856109794 എന്നീ നമ്പറുകളിൽ രക്ഷിതാക്കളെയോ അറിയിക്കുക.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.