നെടുമങ്ങാട് ഓൺലൈൻ "ഓണം വേറിട്ട കാഴ്ചകൾ" എന്ന വിഷയത്തെ ആസ്പദമാക്കി മൊബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് പൊളപ്പൻ ഓണസമ്മാനം. വിജയികളെ തിരുവോണ ദിവസം വൈകുന്നേരം 5 മണിക്ക് പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
ചിത്രങ്ങൾ nedumangadonline@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക. ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 4 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ്. ജോസ്കോ ജുവലേഴ്സ്, ദിൽസാ ഫർണീച്ചർ, സെൽഫീ മൊബൈൽസ്, രേവതി മോട്ടർസ്, ബിസ്മി ഫർണീച്ചർ എന്നിവരാണ് ഗിഫ്റ്റ് സ്പോൺസർ ചെയ്യുന്നത്.
നിബന്ധനകൾ
---------------------------------
> ഓണം ആയിരിക്കണം വിഷയം
> Onam Mobile Photography Contest എന്ന് സബജെക്റ്റ് വെച്ചു വേണം ഈമെയിൽ അയക്കാൻ
> അത്തപ്പൂക്കളങ്ങൾ മത്സരത്തിന് എടുക്കുന്നതല്ല
> ഒരു വ്യക്തിക്ക് ഒരു ചിത്രം മാത്രമേ അയക്കാൻ പാടുള്ളു
> ചിത്രങ്ങൾ മിഴിവുള്ളതും വ്യക്തതയുള്ളവയുമായിരിക്കണം
> നെടുമങ്ങാട് ഓൺലൈൻ മത്സരയിനത്തിൽ അയക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്ക്, വാട്ട്സ്അപ്പ് എന്നിവയിൽ പോസ്റ്റ് ചെയ്തവ ആയിരിക്കരുത്
> രാഷ്ട്രീയ, മത ചുവയുള്ളവ മത്സരത്തിന് ഉൾപ്പെടുത്തുന്നതല്ല
> മറ്റുള്ളവരെ കളിയാക്കുന്നതോ അധിഷേപിക്കുന്നതോ ആയ ചിത്രങ്ങൾ സ്വീകരിക്കുന്നതല്ല
മത്സരത്തിന് തിരഞ്ഞെടുത്ത ചിത്രങ്ങൾ നെടുമങ്ങാട് ഓൺലൈൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
> ചിത്രങ്ങൾ അയക്കുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ കൂടി വയ്ക്കുക.
> ചിത്രങ്ങൾ അയക്കുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ കൂടി വയ്ക്കുക.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.