നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ ഗുണ്ടാ ആക്രമണം നടന്നു. ആക്രമണം നടത്തിയവരിൽ രണ്ട് പേരേ പോലീസ് അറസ്റ്റ് ചെയ്തു. ചെല്ലാംകോട് സുമേഷ് - 28 (പൊടിയൻ), നെട്ടയിൽ ഗോകുൽ -16 എന്നിവരെയാണ് അറസ്റ്റ് ചെയ്യ്തത്. യുവമോർച്ച ആനാട് പഞ്ചായത്ത് പ്രസിഡണ്ട് ആരോമലിനും കൂടെയുണ്ടായിരുന്ന അഭിജിത്തിനും നേരെയാണ് ആക്രമണമുണ്ടായത് മുന്നാം ഓണദിവസം നെടുമങ്ങാട് പൂവത്തൂരിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കവേ ഡിവൈഎഫ്ഐ എഐവൈഎഫ്, AIyf, പ്രവർത്തകർ ചേർന്ന് ആരോമലിനു നേരെ വധശ്രമം ഉണ്ടായിരുന്നു.മാര കായുധവുമായി ഇവർ നടത്തിയ ആക്രമണത്തിൽ ആരോമലിനു ഗുരുധരമായി പരിക്കേൽക്കുകയും തലയിൽ നിരവധി സ്റ്റിച്ചുമായി നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തിരിക്കുകയായിരുന്നു. തുടർന്നുണ്ടായ പോലീസ്സ് കേസ്സ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അക്രമികൾ ഹോസ്പിറ്റലിൽ എത്തിയത് കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയും അതിനു വഴങ്ങില്ലാന്നു കണ്ടപ്പോൾ കയ്യിൽ കരുതിയിരുന്ന ഇരുമ്പ് ദഡു കൊണ്ട് ആരോമലിനേയും കൂട്ടിരിന്ന അഭിജിത്തിനെയും ആക്രമിക്കുകയായിരുന്നു.ഇതു കണ്ട് വാർഡിൽ രോഗികൾ പരിഭ്രാന്തരായി ഓടി അക്രമികൾ ഹോസ്പിറ്റലിൻ അരമണിക്കൂരോളം അഴിഞ്ഞാടി. ആളുകൂടിയപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിന്നു. അറസ്റ്റ് ചെയ്യ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യ്തു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.