മലയാളഭാഷയുടെ മാധുര്യം മറ്റൊരു ഭാഷയില്‍നിന്നും പകര്‍ന്ന് കിട്ടില്ലെന്ന് ചലച്ചിത്രനടന്‍ സുധീര്‍ കരമന പറഞ്ഞു. ദേശാഭിമാനി അറിവരങ്ങിന്റെ ജില്ലാതല ഉദ്ഘാടനം നെടുമങ്ങാട് ഗവ. ഗേള്‍സ് സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നും ഭൂരിപക്ഷം സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നില്ല. ഇത്തരം സ്ഥിതിക്ക് മാറ്റംവരണം. ഒന്നുമുതല്‍ പന്ത്രണ്ടാംക്ളാസ് വരെ താന്‍ കേന്ദ്രീയവിദ്യാലയത്തിലാണ് പഠിച്ചത്. അവിടെ മലയാളം ഉണ്ടായിരുന്നില്ല. ഇന്നും ആ സ്കൂളില്‍ മലയാളം പഠിപ്പിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിനായി നമ്മള് ശബ്ദമുയര്‍ത്തണം. നമ്മുടെ സ്കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നുണ്ടെന്ന് ഒരോരുത്തരും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കലാരംഗത്തെ ഏറ്റവും വലിയ മാമാങ്കമെന്ന് നാം വിശേഷിപ്പിക്കുന്നത് സ്കൂള്‍ യുവജനോത്സവത്തെയാണ്. നിശ്ചിത പ്രായപരിധിയിലുള്ളവര്ക്കേ അവിടെ മത്സരിക്കാനാകൂ. എന്നാല്‍, ദേശാഭിമാനി അറിവരങ്ങില്‍ ഏത് പ്രായക്കാര്‍ക്കും മത്സരിക്കാം. അതാണ് ഇത്തരമൊരു പരിപാടിയെ ശ്രദ്ധേയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഗുളികരൂപത്തില്‍ നമ്മുടെ മുന്നിലെത്തുന്ന ഈ കാലത്ത് കലയെ അറിഞ്ഞ് ആസ്വദിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. സൌന്ദര്യത്തെ ആസ്വദിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുമ്പോഴേ ഒരു കലാകാരന് ജനിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, നഗരസഭാ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന്, സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആര് ജയദേവന്, വിതുര ഏരിയ സെക്രട്ടറി ഷൌക്കത്തലി, ലൈബ്രറി കൌണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ രാജ്മോഹന്‍, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജുഖാന്, കാഞ്ഞിരംപാറ മോഹനന്, പേരയം ശശി, ലേഖ സുരേഷ് തുടങ്ങിയവര്‍ സന്നിഹിതരായി.
Arivarangu Nedumangad - Nedumangad Online


















0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.