Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെഞ്ഞാറമൂട് ജങ്ഷന്‍ മോഡല്‍ ജങ്ഷന്‍ ആക്കുന്നു

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജങ്ഷന്‍ മോഡല്‍ ജങ്ഷന്‍ ആക്കുന്നതിന്റെ ഭാഗമായുള്ള ട്രാഫിക് പരിഷ്‌കാരങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. വെഞ്ഞാറമൂട് മുരളി ടെക്‌സ്‌റ്റൈയില്‍സ് മുതലുള്ള എംസി റോഡിന്റെയും സിതാര മെഡിക്കല്‍സ മുതല്‍ ആറ്റിങ്ങല്‍ റോഡില്‍ റോസ് ബേക്കറി വരെയും സഫാരി ഹോട്ടല്‍ മുതല്‍ എംസി റോഡിലെ ടാക്‌സി സ്റ്റാന്റ് വരെയും നിലവില്‍ എംസി റോഡിലെ മുന്‍വശമുള്‍പ്പെടെ ആറ്റിങ്ങല്‍ റോഡിലെ ഓട്ടോ സ്റ്റാന്റ് വരെയും കെഎസ്ആര്‍ടിസി ജങ്ഷന്‍ വരെയും കിഴക്കേറോഡില്‍ വെഞ്ഞാറമൂട് ജങ്്ഷന്‍ വരെയും (മാര്‍ക്കറ്റ് റോഡ്) നിലവറ ജൂവലറി മുതല്‍ ശ്രീകൃഷണ ടെക്‌സ്‌റ്റൈലിന് സമീപം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് വരെയുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. 



ട്രാഫിക് പരിഷ്‌കാര നിര്‍ദേശങ്ങള്‍

1. ആറ്റിങ്ങല്‍ റോഡില്‍ റോസ് ബേക്കറി കഴിഞ്ഞുള്ള പച്ചക്കറികടയ്ക്കുശേഷം പ്രൈവറ്റ് ബസും കെഎസ്ആര്‍ടിസി ബസും യാത്രക്കാരെ കയറ്റിപോകാന്‍ അനുവദിച്ചസ്ഥലത്ത് നിര്‍ത്തണം. 

2. ആറ്റിങ്ങല്‍ റോഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ കഴിഞ്ഞുള്ള ഭാഗത്ത് ചെറിയ ഗുഡ്‌സ് വാഹനങ്ങളും അതിനുശേഷം ഇരുചക്ര വാഹനങ്ങളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാം. 

3.     ആറ്റിങ്ങല്‍ റോഡിലെ ഓട്ടോസ്റ്റാന്റ്-1 തല്‍കാലം അവിടെ തുടരും. ആറ്റിങ്ങല്‍ ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകള്‍ സിതാരപെയിന്റ്‌സിന് മുന്നില്‍ യാത്രക്കാരെ ഇറക്കി പൊലീസ് സ്റ്റേഷനുസമീപം പോയി തിരികെ അനുവദിച്ചസ്ഥലത്ത് വന്ന് ആളുകളെ കയറ്റി പോകണം. 

4.    വെഞ്ഞാറമൂട് എച്ച്എസ്എസിന് മുന്‍വശത്തുള്ള ടാക്‌സി സ്റ്റാന്റ് തല്‍കാലം അവിടെ തുടരണം. അതുകഴിഞ്ഞ് വരുന്ന പീപ്പിള്‍സ് ഹോട്ടലിനുശേഷം കാരേറ്റ് ഭാഗത്തേക്ക് പോകുന്ന ജീപ്പുകള്‍ പാര്‍ക്ക് ചെയ്യേതാണ്. 

5.  എംസി റോഡില്‍ നിലവിലുള്ള ഓട്ടോസ്റ്റാന്റ്-3 തല്‍ക്കാലം തുടരാവുന്നതാണ്. കിഴക്കേറോഡില്‍ വേണാട് റബര്‍ മുതല്‍ നിലവിലുള്ള ആട്ടോസ്റ്റാന്റ്-2 തല്‍ക്കാലം അവിടെ തുടരാവുന്നതാണ്. 

6.കിഴക്കേറോഡില്‍ ശ്രീകൃഷ്ണാ ടെക്‌സ്‌റ്റൈയില്‍ കഴിഞ്ഞുവരുന്ന ഭാഗത്ത് ജീപ്പുകള്‍ക്ക് തല്‍കാലം പാര്‍ക്ക് ചെയ്യാം. അതുകഴിഞ്ഞ് ഇരുചക്ര വാഹനങ്ങളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്നതാണ്. 

7.             വെഞ്ഞാറമൂട് ടൌണിന്റെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി പ്രസ്തുത പരിഷ്‌കരണത്തോട് എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പ്, വെഞ്ഞാറമൂട് സിഐ വിജയന്‍ എന്നിവര്‍ അറിയിച്ചു.


Post a Comment

0 Comments