കരിപ്പൂര്: കരിപ്പൂര് റോഡ് ടാർ ചെയ്തു തുടങ്ങി. മാസങ്ങളായി റോഡ് പണിയെന്നും പറഞ്ഞു കുഴിക്കുവാൻ തുടങ്ങിയിട്ട്. നിരവധി തവണ അധികൃതർക്ക് പരാതികൾ കൊടുക്കുകയും പ്രതിഷേധങ്ങൾ നടത്തിയിട്ടുമാണ് ഭരണ-പ്രതിപക്ഷ പാർട്ടികളുടെവരെ പ്രതിഷേധങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.ഇവിടെ ഇപ്പോൾ ടാറിംഗ് തുടങ്ങിയത്. കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ എസ് ആർ ഒ യുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (LPSC) സ്ഥിതി ചെയ്യുന്ന വലിയമലയിലേക്ക് പോകുന്ന പ്രധാന റോഡ് ആണിത്. പൊന്മുടി, അഗസ്ത്യാർ കൂടം, ബോണക്കാട്, തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള എളുപ്പ വഴികൂടിയാണ് കരുപ്പൂര് റോഡ്. റോഡ് വെട്ടിയപ്പൊളിച്ചതുമുതൽ ഇതുവഴി യാത്ര ചെയ്യുന്നവർ അഭ്യാസ പ്രകടനം കാണിച്ചു വേണം പോകാൻ. കെ എസ് ആർ ടി സി ഇതുവഴിയുള്ള ചില ബസ് സർവ്വീസുകൾ ചുള്ളിമാനൂർ വഴി ആക്കിയിരുന്നു. നിരവധി തവണ മുൻനിര മാധ്യമങ്ങളുൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്തിട്ടും ഈ റോഡിന്റെ പണി പൂർത്തിയാക്കുവാൻ അധികൃതർ തയ്യാറായിരുന്നില്ല.
നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പ്രധിഷേധങ്ങൾക്കൊടുവിലാണ് ഈ റോഡ് ടാർ ചെയ്ത് തുടങ്ങിയത്. ഇവിടം ടാർ ചെയ്തത് ഇതുവഴിയുള്ള യാത്രക്കാർക്ക് പ്രയോജനമായി. ഇതുവഴി വിതുരയിലേക്ക് പൊയ്ക്കൊണ്ടിരുന്ന യാത്രക്കാർ 6 കിലോമീറ്റർ ചുറ്റിയാണ് നെടുമങ്ങാട് പൊന്മുടി സംസ്ഥാന പാതയിൽ എത്തുന്നത് ഈ റോഡിന്റെ പണി പൂർത്തിയാവുന്നതോടെ യാത്രക്കാർക്ക് സംസ്ഥാന പാതയിലേക്ക്എ ളുപ്പമെത്താം.
പണി പൂർത്തിയായി കഴിയുമ്പോൾഇതുവഴി ചീറിപ്പായുന്ന പുതുയുവത്വങ്ങൾ അപകടങ്ങൾ വരുത്തിവെയ്ക്കുവാൻ ഇടയുണ്ട്. ഇപ്പോൾതന്നെ പല ഇരുചക്ര യാത്രക്കാരും ഇതുവഴി ചീറിപ്പാഞാണു പോകുന്നത്. അധികൃതർ ഒന്ന് ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒഴിവാക്കാനാകും.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.