പനവൂർ: ഹീര കോളേജ് ഓഫ് എൻജിനിയറിങ് ആന്റ് ടെക്നോളജിയിലെ എൻ എസ് എസ് യൂണിറ്റും ഇലക്ട്രിക്കൽ ഡിപ്പാർടമെന്റും സംയുക്തമായി നടത്തുന്ന “സൌരോർജ്ജം ഗ്രാമങ്ങളിലേക്ക്” എന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചു. കേരളം സമ്പൂർണ്ണമായി വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം എന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇനിയും വൈദ്യുതി എത്താത്ത ഗ്രാമങ്ങൾ ജില്ലയിൽ ഉണ്ട്.
നന്ദിയോട് പഞ്ചായത്തിലെ കൈതക്കുഴി എന്ന ഗ്രാമത്തിലെക്ക് വൈദ്യുതി ഇതുവരെയും എത്തിയിട്ടില്ല, പത്രത്തിൽ ഈ ഗ്രാമത്തിൽ വൈദ്യതിയില്ലെന്നുള്ള വാർത്ത കണ്ട ഇലക്ട്രിക്കൽ വിഭാഗത്തിലെ അവസാന വർഷ വിദ്യാർഥികളുടെ മനസിൽ തെളിഞ്ഞ ആശയമാണിവിടെ നടപ്പിലാക്കുന്നത്.
വനം വകുപ്പിന്റെ അവഗണനമൂലം നന്ദിയോട് പഞ്ചായത്തിലെ പേരയം കൈതക്കുഴിയിൽ മൂന്ന് കുടുംബങ്ങൾ മണ്ണെണ്ണ വിളക്കിന്റെ തെളിച്ചത്തിൽ ജീവിതം കഴിച്ചുകൂട്ടുന്നു. വൈദ്യുതി പോസ്റ്റുകൾ എത്തിക്കാൻ ബുദ്ധിമുട്ടുള്ള ഇവിടേക്ക് ഇലക്ട്രിക്കൽ എൻജിനിയറിങ് വിദ്യാർഥികളായ മുനീർ, നഫീൻഷാ എന്നിവരുടെ നേതൃതത്തിൽ പുതിയ ടെക്നോളജി കണ്ടെത്തി ഈ ഗ്രാമത്തിലേക്ക് കൊണ്ടുവന്നു. ചിലവ് കുറഞ്ഞ രീതിയിൽ സോളാർ വൈദ്യുതി കൈതക്കുഴിയിലെ തിരഞ്ഞെടുത്ത മൂന്നു വീടുകളിൽ വിദ്യാർഥികളും കോളേജ് മാനേജ്മെൻറും എൻ എസ് എസ് യൂണിറ്റും സംയുക്തമായി “സൌരോർജ്ജം ഗ്രാമങ്ങളിലേക്ക്” എന്ന സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടി ഏറ്റെടുത്തത്. ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഗ്രാമത്തിൽ സോളാർ പനലുകൾ സ്ഥാപിച്ചു വെളിച്ചം നല്കിയത്.
എൻ എസ് എസ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹീര കോളേജ് ഓഫ് എൻജിനിയറിങ് ആന്റ് ടെക്നോളജിയിലെ പ്രിൻസിപ്പൽ ഡോ. റൂബൻ ദേവ പ്രകാശ് അധ്യക്ഷത നിർവ്വഹിച്ചു. ഈ മാതൃകാപരമായ പദ്ധതി മറ്റ് ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് അബ്ദുൽ ജബ്ബാർ അഹമ്മദ് പറഞ്ഞു.
ചടങ്ങിൽ വാർഡ് മെമ്പർ പേരയം സുജിത്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് ബിജിലാൽ, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ. ടി എൻ ബൈജു, ഹീരാ കോളേജ് ഇലക്ട്രിക്കൽ വിഭാഗത്തിലെ എച്ച് ഓ ഡി ദിവ്യ എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി ജോസ് പബ്ലിക് റിലേഷൻസ് ഓഫീസർ പദ്മകുമാർ, അക്കൌണ്ട് അസിസ്റ്റൻറ് വിനു എസ് ലാൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സനിൽ ഷറഹുദീൻ, എന്നിവർ ആശംസയർപ്പിച്ചു.
ഹീരാ കോളേജിലെ എൻ എസ് എസ് ടെക്നികൽ സെൽ 248ന്റെയും 532ന്റെയും പ്രോഗ്രാം ഓഫീസർമാരായ സനിൽ ഷറഹുദീൻ, ഹേമന്ദ് എസ് എൽ വോളണ്ടിയർ സെക്രട്ടറി ആകാശ് പി ബി, മുഹമ്മദ് അൽസിഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇനിയും ഇതുപോലെ സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികൾ നടപ്പിലാക്കുവാൻ ശ്രമിക്കുമെന്ന് ഹീര കോളേജിലെ എൻ എസ് എസ് യൂണിറ്റ് അറിയിച്ചു.









0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.