കാപ്പുകാട്: സ്വതന്ത്ര ചിന്തകരുടെ വാട്ട്സ്ആപ്പ് കൂടായ്മയായ ''ഗ്രൂപ്പ് ഒാഫ് തിങ്കേഴ്സ്'' ന്റെ നേതൃത്വത്തിൽ പുസ്തക പ്രകാശനം നടന്നു. മൂന്നു പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. സാഹിത്യ, വിജ്ഞാന, സംമൂഹിക രംഗങ്ങളിൽ അറിയപ്പെടുന്നവർ ഈ പരിപാടിയിൽ സന്നിഹിതരായിരുന്നു. പാടി രവീന്ദ്രന്റെ "ഉയിരാട്ടം", അനിതാ ഹരിയുടെ "ഒരു അധ്യാപികയുടെ അനുഭവലോകം", അൽഫോൻസ് ജോണിന്റെ "പെണ്ണിടം" എന്നിവയാണ് പ്രകാശനം ചെയ്ത പുസ്തകങ്ങൾ.
തികച്ചും വ്യസ്ത്യസ്തമായ ഒരു പുസ്തകപ്രകാശനം ആയിരുന്നു, സാധരണ വ്യത്യസ്തമായി പ്രകൃതിലേക്ക് ഇഴുകിച്ചേർന്നുള്ള യാത്രയും എല്ലാംകൂടി ചേർന്നുള്ള ഒരു വ്യത്യസ്ത പ്രകാശനം. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള എഴുത്തുകാരും സാഹിത്യ-സാംസ്കാരിക മേഖലയിലുള്ള ആളുകൾ പങ്കെടുത്തു.
നെടുമങ്ങാട് സ്വദേശിയും കവിയും അധ്യാപകനുമായ ഹരി നീലഗിരിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പായ ഗ്രൂപ്പ് ഒാഫ് തിങ്കേഴ്‌സിലെ അംഗങ്ങളാണ് ഇതിൽ പങ്കെടുത്തിട്ടുള്ളത്. പേപ്പാറയിലും തുടർന്ന് കോട്ടൂർ ആനസങ്കേതത്തിലും നെയ്യാർ ഡാമിലുമൊക്കെയായി പ്രാകൃതിയാത്ര നടത്തുകയും ഇവർ ചെയ്തിരുന്നു.
കവികളായ അജി ദൈവപുര, ആരതി കോട്ടൂർ, ഷിജി ചെല്ലംകോട്, ജിജോ കൃഷ്ണൻ, ഇ ശശിധരൻ, വലിയമല സുരേഷ്, അശ്വതി, നിഷ നവീൻ, ലജു, സലിം എന്നിവർ ആശംസകൾ അർപ്പിച്ചു. നെടുമങ്ങാട്ടിന്റെ ചരിത്രകാരൻ ഉത്തരംകോട് ശശിധരൻ പ്രെത്യേക സാന്നിദ്ധ്യം വഹിച്ചു.





0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.