നെടുമങ്ങാട്: കെ എസ് ആർ ടി സി ബസ് ടെർമിനലിൽ യാത്രക്കാർക്കായി പുതിയ എൻറർടെയ്ൻമെൻറ് സിസ്റ്റം സ്ഥാപിച്ചു. നാല് ടിവികളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ഇവ പ്രവർത്തിച്ചു തുടങ്ങി. നഗരത്തിലെ പ്രധാന പരസ്യ കമ്പനിയാണ് ഇവിടെ ടിവികൾ സ്ഥാപിച്ചത്. നെടുമങ്ങാട് നഗരത്തിലെയും പുറത്തെയും പരസ്യങ്ങൾ ഈ ടിവിയിലൂടെ കാണുവാനുള്ള സൌകര്യം ഇവിടെയുണ്ട്. സിനിമ ചലച്ചിത്ര ഗാനങ്ങൾ എന്നിവ ഇതിലുണ്ടായിരിക്കും.
പഴയ ബസ് സ്റ്റാൻഡിലും ഇതേ സൌകര്യം ഉണ്ടായിരുന്നു. പുതിയ ടെർമിനൽ പണി തുടങ്ങിയപ്പോൾ അവ അവിടെ നിന്നുമാറ്റുകയും, പുതിയ ടെർമിനൽ വന്നതിനു ശേഷം ഇവ പുനസ്ഥാപിക്കുകയും ചെയ്തു.
രണ്ടാഴ്ച മുൻപ് നെടുമങ്ങാട് ഡിപ്പോയിലെ ഒരു ബസിൽ പരീക്ഷണാടിസ്ഥാനത്തിൽ സിസിടിവി ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു. വിജയകരമായാൽ മറ്റ് ബസുകളിലും ഇവ സ്ഥാപിക്കുമെന്ന് അതികൃതർ അറിയിച്ചിരുന്നു.
ഏതായാലും യാത്രക്കാർ ടെർമിനലിൽ ടിവി സംവിധാനം സ്ഥാപിച്ചത് യാത്രക്കാർ ഇരു കയ്യുംനീട്ടി സ്വീകരിച്ചിട്ടുണ്ട്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.