Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പുതുതായി സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും റോഡ് ഉപരോധവും

പോത്തന്‍കോട്: പോത്തന്‍കോട് ജംഗ്ഷനില്‍ പുതുതായി സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും റോഡ് ഉപരോധവും സംഘടിപ്പിച്ചു. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം കെ.വിക്രമന്‍ നായര്‍ ഉദ്ഘാടനം ചെയ്ത. ഡി.സി.സി.ജനറല്‍ സെക്രട്ടറി വെമ്ബായം അനില്‍കുമാര്‍, ഡി.സി.സി അംഗങ്ങളായ കൃഷ്ണന്‍കുട്ടി, വിജയന്‍, മണ്ഡലം പ്രസിഡന്റ് അഡ്വ.അനസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാജന്‍ലാല്‍, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബാഹുല്‍ കൃഷ്ണ, ബ്ലോക്ക് ഭാരവാഹി ടി.ആര്‍. അനില്‍, കൊയ്ത്തൂര്‍ക്കോണം സുന്ദരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് മണിക്കൂറോളം ഗതാഗത സ്തംഭനം ഉണ്ടായി. പോത്തന്‍കോട് സി.ഐ. എസ്.ഷാജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത നീക്കി.


Post a Comment

0 Comments