നെടുമങ്ങാട്: ഏഷ്യയിലെ കവാടനഗരമായി മാറുന്ന തിരുവനന്തപുരത്തിന്റ ഓട്ടോമൊബൈൽ ഹബ്ബായി മാറുകയാണ് നെടുമങ്ങാട്. തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വാഹനം രജിസ്റ്റർ ചെയ്യുന്ന റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് നെടുമങ്ങാട് സബ് ആർ ടി ഒ ആണ്. അതുകൊണ്ടുതന്നെ ഷോറൂം തുടങ്ങാൻ മത്സരിക്കുകയാണ് പ്രമുഖ ബ്രാൻഡുകൾ. ബജാജിന്റെ ഇന്ത്യലെ നമ്പർ 1 ഡീലർ ആയ കല്ലിങ്ങൽ ബജാജ് ഹെഡ് ഓഫീസ് നെടുമങ്ങാടാണ്. ദിവസവും 70 അധികം വാഹനങ്ങൾ ആണ് രജിസ്റ്റർ ചെയ്യുന്നത്.
ഇന്ത്യലെ നമ്പർ വൺ കാർ ബ്രാൻഡായ മാരുതിയുടെ 4 ഡീലർ ഷോറൂം നിന്ന് 500 അധികം കാറുകൾ വിൽക്കുന്നുണ്ട്. ഹ്യുണ്ടായ്, ടാറ്റാ, നിസ്സാൻ, ഡസ്റ്റർ, മഹേന്ദ്ര എന്നീ കാർ കമ്പനികളും. ഹീറോ, ഹോണ്ട, ബജാജ്, യമഹ, മഹേന്ദ്ര, ഡ്യൂക്ക്, ടിവിഎസ്, ബുള്ളെറ്റ് പോലെ പ്രമുഖ നിർമാതാക്കളും ഷോറൂം നിലവിൽ ഉണ്ട്. മിക്ക ടു വീൽ കമ്പനികളുടെയും ഒന്നിലധികം ഡീലർമാർ ഉണ്ട്. കുടാതെ സെക്കന്റ് ഹാൻഡ് കാറുകളുടെയും ബൈകിന്റെയും അനവധി ഷോറൂമുകളും ഇവിടെയുണ്ട്. ആഡംബര ബൈക്ക് നിർമാതാക്കളായ കെ ടി എം ഷോറൂമിന്റെ തിരുവന്തപുരത്തെ രണ്ടാമത്തെ ഷോറൂം നെടുമങ്ങാടാണ്. ബൈക്ക് പ്രേമികൾക്ക് മേക്കോവർ, ആട്ടോസ്പേയർ ഷോറൂമുകളും അനവധിയാണ്.
റെനോൾട്, കൺസെപ്റ് മോട്ടോഴ്സിന്റെ ബുള്ളെറ്റ് ഷോറൂം, മഹേന്ദ്ര കാർ ഷോറൂം, ഫോർഡ് ഷോറൂം ഉടൻ ഉൽഘാടനതിനു ഒരുകുകയാണ്. നെടുമങ്ങാട് ഒരു ഓട്ടോമൊബൈൽ ഹബ്ബ് ആയി മാറിക്കൊണ്ടിരിക്കുവാണ്.
Report: Abin
Report: Abin


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.