നെടുമങ്ങാട്: നെടുമങ്ങാട് നൈറ്റിംഗൽ കോളേജിലെ വിദ്യാർഥികൾ ഇന്ന് രാവിലെ കോളേജിനു മുന്നിൽ പതിഷേധിച്ചു. ആകാരണത്താൽ പിരിച്ചുവിട്ട അധ്യാപകനെ തിരിച്ചെടുക്കണമെന്നും മാനേജ്മെന്റിന്റെയും പ്രിൻസിപ്പലിന്റെയും വിദ്യാർഥികളോടുള്ള പെരുമാറ്റത്തിനെതിരെയുമാണ് സമരം ചെയ്തത്.
അകാരണമായി പുറത്താക്കിയ അധ്യാപകനെ തിരിച്ചെടുക്കുക, വിദ്യാർഥി – അധ്യാപക വിരുദ്ധ നടപടികൾ സ്വീകരിക്കുന്ന പ്രിൻസിപ്പലിനെ പുറത്താക്കുക, കട്ടായ അഫിലിയേഷനുകൾ പുനസ്ഥാപിക്കുക, അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഈ പ്രതിഷേധം തുടരുവാനാണ് വിദ്യാർഥികളുടെ തീരുമാനം. ഇന്ന് രാവിലെ ഒൻപത് മണി മുതൽ തുടങ്ങിയ പ്രതിഷേധ പ്രകടനം വൈകുന്നേരം ആറുമണി വരെ നീണ്ടു. ഇതിനിടയിൽ പ്രതിഷേധിച്ച വിദ്യാർഥികളുടെ ആവശ്യങ്ങൾ കേളക്കുവാൻ മാനേജ്മെന്റോ പ്രിൻസിപ്പളോ തയ്യാറായില്ലെന്നു വിദ്യാർഥികൾ പറയുന്നു. പ്രിൻസിപ്പൾ കോളേജ് അടച്ചുപൂട്ടി പോവുകയും ചെയ്തു. പോലീസ് കോളേജിലെത്തി പ്രതിഷേധകരുമായി സംസാരിച്ചതിന് ശേഷമാണ് പിരിഞ്ഞുപോയത്. നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ വച്ച് വിദ്യാർഥികളും മനേജ്മെന്റുമായി ചർച്ച ചെയ്യുമെന്ന് ഉറപ്പ് നൽകി. ചർച്ചയിൽ വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുമെന്നാണ് വിദ്യാർഥികൾ കരുതുന്നത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.