നെടുമങ്ങാട്: പതിനൊന്നാംകല്ല് - പഴകുറ്റി റോഡിൽ എൽ ഐ സി ഓഫീസിനു സമീപം അപകടങ്ങൾ പതിയിരിക്കുന്നു. പാതയുടെ വശങ്ങളിൽ നിൽക്കുന്ന മരത്തിന്റെ ചില്ലകളും വേരുകളും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വലിയൊരു കാറ്റുവീശിയാൽ ഇതുവഴി പോകുന്ന കാൽനടക്കാരുടെയോ വാഹനങ്ങളുടെയോ മീതെ ഈ വേരുകളും മരച്ചില്ലകളും വീഴുവാനുള്ള സാധ്യത കൂടുതലാണ്.
മാത്രമല്ല, ഈ പാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ അമിത വേഗതയും ഈ പ്രദേശത്തു അപകടങ്ങൾ സൃഷ്ടിക്കുവാൻ കാരണമാകുന്നു. വളവുകളുള്ളതിനാൽ എതിരെ വരുന്ന വാഹനത്തെ കാണുവാൻ സാധിക്കില്ല. നിരവധി വർക്ഷോപ്പുകൾ ഉള്ള പ്രദേശമായതിനാൽ ഇവിടെ എപ്പോഴും തിരക്ക് കൂടുതലാണ്. ഇതുവഴി ചീറിപ്പാഞ്ഞു പോകുന്ന വാഹങ്ങൾ ഇവിടെ അപകടം ഉണ്ടാക്കുന്നു.
ഏതു തരത്തിലുള്ള അപകടങ്ങളും സംഭവിച്ചു കഴിഞ്ഞു മാത്രം പരിഹാരം കാണുന്ന ഭരണകൂടത്തോട് ഒന്നും മാത്രമേ പറയാനുള്ളു. സംഭവിച്ചു കഴിഞ്ഞിട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് സംഭവിക്കാതെ നോക്കുന്നതാണ്. അധികാരികൾ കണ്ണടയ്ക്കരുത്. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.