Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പാലോട് – മുണ്ടംപാലം റോഡ് ദുരിതക്കയമായി


പാലോട്: പെരിങ്ങമ്മല റോഡിൽ പാലോടു മുതൽ മുണ്ടംപാലം വരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞു കുഴികളായി ദുരിതക്കയമായി. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ മുണ്ടംപാലം ഭാഗത്തു കാൽനടയാത്ര പോലും അസാധ്യമായി. പാലോടു നിന്നു പെരിങ്ങമ്മല ഇക്ബാൽകോളജ്, ഇടിഞ്ഞാർ, തെന്നൂർ, വിതുര മേഖലകളെ ബന്ധിപ്പിക്കുന്ന ഗതാഗത പ്രാധാന്യം ഏറെയുള്ള ഈ റോഡിൽ മുണ്ടംപാലത്തെ റോഡ് തകർച്ച എന്നും യാത്രക്കാർക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതാണ്. ഇവിടെ ശാസ്ത്രീയമായി റോഡു നവീകരിച്ചു വെള്ളക്കെട്ട് ഒഴിവാക്കി റോഡിന്റെ തകർച്ചയ്ക്കു ശാശ്വത പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

0 Comments