Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യുപിഎസെന്ന റെക്കോർഡ് നേട്ടം വിതുര സ്കൂളിന്

വിതുര: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യുപിഎസെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയ വിതുര ഗവ. യുപിഎസിലെ ഹെഡ്മിസ്ട്രസ് എൽ.പുഷ്പലതയെയും അധ്യാപകരെയും ഫ്രാറ്റ് വിതുര മേഖലാ സമ്മേളനത്തിൽ ആദരിച്ചു. 

ഗ്രാമീണ മേഖലയിലെ ഒരു സ്കൂൾ സ്വന്തമാക്കിയ ഈ നേട്ടം സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും മാതൃകയാണെന്നു സമ്മേളനം വിലയിരുത്തി.സമ്മേളനം ഫ്രാറ്റ് ജില്ലാ പ്രസിഡന്റ് ഭാസ്കര പണിക്കർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. 

സുരേഷ് കുമാർ, തെന്നൂർ ഷിഹാബ്, കെ.സുലോചനൻ നായർ, കെ.രഘു, എ.ഇ.ഈപ്പൻ, ബി.എസ്.നായർ. പി.സോമൻ, ശശിധരൻ നായർ, വേലായുധൻ നായർ, പി.ഷംസുദീൻ, പ്രേംകുമാർ, എസ്.സതീശചന്ദ്രൻ നായർ, അശോകൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments