Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മാർബിൾ ദേഹത്തുവീണ് തൊഴിലാളി മരിച്ചു

ഉഴമലയ്ക്കൽ: വീട് നിർമാണത്തിനു കൊണ്ടുവന്ന മാർബിൾ പാളികൾ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടയിൽ ദേഹത്തുവീണു കയറ്റിറക്കു തൊഴിലാളി മരിച്ചു. ഒരു തൊഴിലാളിക്കു പരുക്കേറ്റു.

സംഭവം കണ്ടുനിന്ന വീട്ടുടമ കുഴഞ്ഞു വീണു. ഉഴമലയ്ക്കൽ ചാരുംമൂട് പിജിഭവനിൽ പി.ജി.ബിജു (44) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചാരുംമൂട്ടിലാണു സംഭവം. ചാരുംമൂട് എസ്എൻ മൻസിലിൽ ബിജു പണിയുന്ന വീട്ടിനായി ബെംഗളുരുവിൽ നിന്നു കൊണ്ടുവന്ന മാർബിളും ടൈൽസും ഇറക്കവെയാണ് അപകടം. കെട്ടഴിക്കവെ മാ‍ർബിൾ പാളികൾ തൊഴിലാളികൾക്കു മേൽ വീഴുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന ബിജുവും ഷെരീഫും ഷീറ്റിനടിയിൽ പെട്ടു. ഒപ്പമുണ്ടായിരുന്ന ഒരു തൊഴിലാളി ലോറിയിൽ നിന്നു ചാടി രക്ഷപ്പെട്ടു.

സംഭവം കണ്ടുനിന്ന വീട്ടുടമ ബിജുവാണു കുഴഞ്ഞുവീണത്. പരുക്കേറ്റ തൊഴിലാളി ഷെരീഫിനെയും വീട്ടുടമ ബിജുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പി.ജി.ബിജുവിനെ നെടുമങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സുരഭിയാണു ബിജുവിന്റെ ഭാര്യ. മക്കൾ തീർഥയും ആറുമാസം പ്രായമുള്ള മകനും.



Post a Comment

0 Comments