വെള്ളനാട്: വെള്ളനാട് പഞ്ചായത്ത് വാളിയറ വാർഡിലെ തുമ്പോട്ടുകോണം ശങ്കരമുഖം റോഡ് മഴവെള്ളം കുത്തിയൊലിച്ചു താറുമാറായി വാഹന ഗതാഗതത്തിനും മാത്രമല്ല കാൽനടയ്ക്കു പോലും ദുർഘടാവസ്ഥയിലായി. ഇരുവശങ്ങളിലെയും ഓടകൾ മണ്ണുമൂടി കിടക്കുന്നതിനാൽ മഴവെള്ളവും സമീപത്തെ വീടുകളിൽ നിന്നുള്ള മലിനജലവും റോഡിലൂടെയാണ് ഒഴുകുന്നത്. ഇത് സമീപവാസികളിൽ ആരോഗ്യപ്രശ്നവും സൃഷ്ടിക്കാൻ ഇടയാകുന്നുണ്ടത്രെ.
റോഡിന്റെ ദുർഘടാവസ്ഥ പലതവണ പഞ്ചായത്ത് മെംബറുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. കാൽനട യാത്രക്കാർക്കു പോലും ശരിക്കു സഞ്ചരിക്കാൻ കഴിയാത്തത്ര നിലയിൽ കുണ്ടും കുഴിയും ചരലും നിറഞ്ഞ് അപകടാവസ്ഥയിലാണ്. തെരുവുവിളക്കുകൾ പ്രകാശിച്ചിട്ട് ഏറെ കാലമായി. മൂന്ന് പാർട്ടികളും മാറിമാറി വാർഡ് ഭരിച്ചിട്ടും ഈ റോഡിന്റെ അവസ്ഥയ്ക്കു യാതൊരു മാറ്റവുമില്ലായെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. ഇപ്പോൾ ബിജെപിയുടെ പ്രതിനിധിയാണ് വാർഡ് മെംബർ.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.