Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഒട്ടേറെ പീഡനക്കേസുകളിലെ നാലു പേർ പൊലീസ് പിടിയിൽ

നെടുമങ്ങാട്: വിവിധ പീഡനക്കേസുകളിൽ ഉൾപ്പെട്ട നാലു പ്രതികൾ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഭിന്നശേഷിക്കാരിയെയും പീഡിപ്പിക്കാൻ ശ്രമിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത കേസുകളിൽ ഒളിവിൽ കഴിയുന്നവരടക്കമാണു പിടിയിലായത്.പട്ടികവർഗ വിഭാഗ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ നെയ്യാർഡാം വാഴിച്ചൽ കോവില്ലൂർ ദേശത്ത് അമ്പൂരി കാരിക്കുഴി തടത്തരികത്തു വീട്ടിൽ ജെ.ജോബി ജോസഫ് (39) അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറായ മഞ്ച സ്വദേശി മുനീർ‍ അറസ്റ്റിലായി. രണ്ട് മാസം മുമ്പ് ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയിതിരുന്നു. കോടതി ജാമ്യത്തിനിടെയാണ് വീണ്ടും കേസ്. ഭിന്നശേഷിക്കാരിയുമായ ദലിത് യുവതിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പനവൂർ കോതകുളങ്ങര വാർഡിൽ മുളമൂട് റിജിത്ത് കോട്ടേജിൽ റിജി എന്നുവിളിക്കുന്ന എസ്.റിജിത്ത് (40) 17നു നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് അയൽവാസിയായ കള്ളിക്കാട് മുകുന്ദറ ദേശത്ത് കോലിയക്കോട് റോഡരികത്തുവീട്ടിൽ എം.നന്ദു ആശാരി(20) പിടിയിലായത്. നെടുമങ്ങാട് ഡിവൈഎസ്പി ഇ.എസ്.ബിജുമോൻ, സിഐ: എം.അനിൽകുമാർ, ആര്യനാട് സിഐ: എസ്.അനിൽകുമാർ, നെടുമങ്ങാട് എസ്ഐ ഡി.ഷിബു, നെയ്യാർഡാം എസ്ഐ സതീഷ്കുമാർ, എസ്ഐ ശശീന്ദ്രകൈമൾ, എഎസ്ഐ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Post a Comment

0 Comments