Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പാലോട് ജനകീയ കൂട്ടായ്മ പ്രതിരോധ ചങ്ങല തീർത്തു

പാലോട്: പരിസ്ഥിതിക്കും മനുഷ്യനും ഭീഷണിയായി മാറുന്ന അക്കേഷ്യ, മാഞ്ചിയം എന്നിവയ്ക്കെതിരെ പാലോട് മേഖലയിൽ പ്രതിഷേധം കനത്തിട്ടും പാണ്ടിയാൻപാറ, വെള്ളയംദേശം മേഖലകളിൽ ജൂൺ, ജൂലൈ മാസങ്ങളിൽ നടാൻ കണക്കിനു കുഴിയെടുക്കൽ ജോലി തുടരുന്നതിൽ പ്രതിഷേധിച്ചു ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ജോലി തടസ്സപ്പെടുത്തുകയും പാണ്ടിയാൻപാറയിൽ പ്രതിരോധ ചങ്ങല തീർക്കുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയോളമായി പാലോട് മേഖലയിൽ പരിസ്ഥിതി സംഘടനകളുടെയും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും അടക്കമുള്ള ജനകീയ കൂട്ടായ്മയുടെയും നേതൃത്വത്തിൽ വിവിധ സമരപരിപാടികൾ നടക്കുകയാണ്. കഴിഞ്ഞദിവസം സമര പ്രഖ്യാപന കൺവൻഷനും ടൗണിൽ യോഗവും ചേർന്നിരുന്നു. 

ഇതിന്റെ തുടർ പരിപാടിയെന്ന നിലയിലാണ് ഇന്നത്തെ പ്രതിരോധ ചങ്ങല തീർത്തത്. ഇടിഞ്ഞാറിൽ മാഞ്ചിയം നടുന്നതിനെതിരെ ഉണ്ടായ ജനകീയ പ്രതിഷേധത്തിന്റെ പത്രവാർത്തകളെ തുടർന്നു പരിസ്ഥിതി ഫ്രണ്ട്സ് ഓഫ് നേച്ചർ കേരള എന്ന സംഘടനയാണ് ആദ്യമായി പ്രതിഷേധത്തിനു തിരിതെളിച്ചത്. മാഞ്ചിയം, അക്കേഷ്യ നടാനുള്ള നീക്കത്തിൽനിന്നു വനം വകുപ്പു പിൻവാങ്ങിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരങ്ങൾ ശക്തിപെടുമെന്ന് ജനകീയ കൂട്ടായ്മ അറിയിച്ചു.


















ചിത്രങ്ങൾ: ഇൻഫോസോഫ്റ് പാലോട് 

Post a Comment

0 Comments