Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വേനൽമഴ പോലെ ടാങ്കർ ലോറികളിലെ കുടിവെള്ളവിതരണം

പാലോട്: പഞ്ചായത്തുകളിൽ നടക്കുന്ന ടാങ്കർ ലോറികളിലെ കുടിവെള്ളവിതരണം വേനൽമഴ പോലെ പ്രഹസനമായി എപ്പോ വരുമെന്നോ എവിടെ വരുമെന്നോ ആർക്കും നിശ്ചയമില്ല. വന്നാൽ വന്നു. അത്രതന്നെ നാട്ടുകാർ പറയുന്നു. മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെയായി ജനം. ജനരോഷം തണുപ്പിക്കാൻ വേണ്ടി ചടങ്ങുപോലെയാണു ജലവിതരണം നടത്തുന്നത്. ഒരു വില്ലേജിൽ ഒരു ലോറിയാണ് വിതരണം നടത്തുന്നത്. 

പ്രധാന റോഡിലൂടെ മാത്രം സഞ്ചരിച്ചു കുറേ പ്രദേശങ്ങളിൽ വെള്ളം വിതരണം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതായും നാട്ടുകാർ പറയുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഉയർന്ന പ്രദേശങ്ങളിലോ ഇടറോഡുകളിലോ വെള്ളം വിതരണം നടത്തുന്നില്ലെന്നു നാട്ടുകാർ പറയുന്നു. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾ കണ്ടെത്തി മുൻഗണനാ ലിസ്റ്റ് തയാറാക്കി വിതരണം നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ജനത്തിന്റെ കുടിവെള്ളക്ഷാമത്തിന്റെ ദുരിതം ഇനിയും അധികൃതർ ഗൗരവമായി എടുത്തില്ല എന്നതാണു യാഥാർഥ്യം.



Post a Comment

0 Comments