Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ക്രഷർ ഉൽപന്നങ്ങളുടെ വില ഭീമമായി വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്

നെടുമങ്ങാട്: ക്രഷർ ഉൽപന്നങ്ങളുടെ വില 25 മുതൽ ഭീമമായി വർധിപ്പിക്കാനുള്ള ക്രഷർ ഉടമകളുടെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്നു ഹോളോബ്രിക്സ് നിർമാതാക്കളുടെ സംഘടനയായ ജില്ലാ സിമന്റ് ബ്ലോക്ക് വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയും അതിഭയങ്കരമായി തുടരുന്ന വേനൽക്കാലവും മിക്കവാറും എല്ലാ സിമന്റ് ബ്ലോക്ക്–ടൈൽസ് നിർമാണ യൂണിറ്റുകളും അടച്ചുപൂട്ടൽ ഭീഷണിനേരിടുന്ന ഈ സാഹചര്യത്തിൽ യാതോരു നിയന്ത്രണവുമില്ലാതെ ക്രഷർ ഉടമകൾ ഏകപക്ഷീയമായി വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

രണ്ടു ചതുരം വരുന്ന ഒരു ലോഡ് മെറ്റൽ, പാറപ്പൊടി എന്നിവയ്ക്ക് ആയിരം രൂപ വർധിപ്പിക്കാനാണു തീരുമാനം. ഇത്രയും വലിയ തോതിൽ ഒരു വിലവർധനവിനുള്ള ഒരു സാഹചര്യവും നിലവിൽ ഇല്ലെന്നിരിക്കെ ഈ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്നതിനു മാത്രമേ ഈ വർധനവ് കാരണമാകുകയുള്ളൂവെന്ന് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ചുണ്ടിക്കാട്ടി.

സർക്കാർ ഏജൻസികളെ നോക്കുകുത്തി ആക്കിക്കൊണ്ടു ക്രഷർ ഉടമകളുടെ ഏകപക്ഷീയയമായ തീരുമാനം പിൻവലിക്കണമെന്നണ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടുന്നത്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.ഷിഹാബ്ദ്ദീൻ, വൈസ് പ്രസിഡന്റ് രാധകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി ആനാട് മോഹനൻ, ട്രഷറർ ഭാർഗവൻപിള്ള എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments