ആര്യനാട്: സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായി കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) എം.എസ്.റാവുത്തർ മെമ്മോറിയൽ ട്രസ്റ്റിന്റെ സഹായത്തോടെ രണ്ടു വീടുകൾ വൈദ്യുതീകരിച്ചു. സ്വിച്ച് ഒാൺ കർമം കെ.എസ്.ശബരീനാഥൻ എംഎൽഎ നിർവഹിച്ചു.
ആര്യനാട് സ്വദേശി രാജൻ, കോട്ടയ്ക്കകം ഹൗസിങ് ബോർഡ് സ്വദേശിനി ആര്യ എന്നിവരുടെ വീടുകൾക്കാണ് സൗജന്യമായി വയറിങ് പൂർത്തിയാക്കി വെളിച്ചമേകിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാമില ബീഗം, സിബികുട്ടി ഫ്രാൻസിസ്, ഗോപകുമാർ, എൻ.രഞ്ചകുമാർ, ഡിസിസി ജനറൽ സെക്രട്ടറി എൻ.ജയമോഹൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ.രതീഷ്, ആർ.അജിത് കുമാർ, എസ്. പ്രദീപ് കുമാർ, ഷാജി, സലിം എന്നിവർ പ്രസംഗിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.