Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ചരിത്രാവശിഷ്ടമായി ഉണ്ടായിരുന്ന ചുമടുതാങ്ങി റോഡുവികസനത്തിന്റെ പേരിൽ വഴിയോരത്ത് ഉപേക്ഷിച്ച നിലയിൽ

പോത്തൻകോട്: ചരിത്രാവശിഷ്ടമായി ഉണ്ടായിരുന്ന ചുമടുതാങ്ങി റോഡുവികസനത്തിന്റെ പേരിൽ പൊളിച്ചു വഴിയോരത്ത് ഒതുക്കിയിട്ടു വർഷങ്ങളായി. പുരാവസ്തുവകുപ്പ് അധികൃതർപോലും തിരിഞ്ഞുനോക്കുന്നില്ലെന്നു നാട്ടുകാരുടെ പരാതി. പോത്തൻകോട് പ്ലാമൂട്ടിലാണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചുമടുതാങ്ങികൾ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്. ചുമടുതാങ്ങി ഇവിടെ റോഡരികിൽ തന്നെ പുനഃസ്ഥാപിച്ചു സംരക്ഷിക്കണം എന്നതാണു നാട്ടുകാരുടെ ആവശ്യം. പോത്തൻകോട് കരൂരിലെ ചുമടുതാങ്ങിയിൽ ‘ശ്രീമൂലം തിരുനാളിന്റെ ഷഷ്ടിപൂർത്തി സ്മാരകം–താലൂക്ക് വക’ എന്നു കൊത്തിവച്ചിട്ടുണ്ട്. സാധനങ്ങൾ തലച്ചുമടായി കൊണ്ടുപോയിരുന്ന കാലത്തു ചുമടൊന്നിറക്കിവച്ചു വിശ്രമിക്കാനും മറ്റൊരാളുടെ സഹായമില്ലാതെ തിരികെ തലയിലേറ്റാനും വേണ്ടിയായിരുന്നു വഴിയോരങ്ങളിൽ ചുമടുതാങ്ങികൾ സ്ഥാപിച്ചത്. 1885ൽ വിശാഖം തിരുനാൾ അന്തരിച്ചതോടെ അധികാരത്തിൽ വന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഇവ നിർമിച്ചിട്ടുള്ളതെന്നു കൊത്തിവച്ച രേഖകൾ പറയുന്നു.]


Post a Comment

0 Comments