വെള്ളായണി കേരള കാർഷിക സർവകലാശാല, ക്രോപ്പിങ് സിസ്റ്റംസ് റിസർച്ച് സെന്ററിലെ നെൽവയലിൽ കാളിക്കാട വിരുന്നിനെത്തി. (ചിത്രം കാണുക) ഇടത്തരം വലിപ്പമുള്ള ആകർഷകമായ പക്ഷിയാണു കാളിക്കാട. കാളിക്കാടയുടെ ശാസ്ത്രീയനാമം Rostratula Benghalensis എന്നാണ്. ചതുപ്പുകളിൽ കാണപ്പെടുന്ന ഇവ ഒറ്റയ്ക്കോ ഇണയോടുകൂടിയോ കൂട്ടമായോ കാണപ്പെടുന്നു. നീണ്ട ചുവപ്പു കലർന്ന തവിട്ടു നിറമുള്ള അറ്റം താഴേയ്ക്ക് വളഞ്ഞ കൊക്ക്, ചെറിയ വാൽ, മങ്ങിയ മഞ്ഞ നിറത്തിൽ അടയാളമുള്ള ചിറകുകൾ, ചിറകിനടിയിലേക്കു നീളുന്ന നെഞ്ചിലെ വെള്ള നിറം എന്നിവ ഇവയുടെ പ്രത്യേകതകളാണ്.
പൂവനെക്കാൾ വലിപ്പമുള്ളതും ആകർഷണീയമായ നിറമുള്ളതുമാണു പെൺപക്ഷികൾ. കഴുത്തും തൊണ്ടയും ഇരുണ്ട തവിട്ടുനിറവും നെഞ്ചിലൂടെ കുറുകെ കറുത്ത വരകളുമുണ്ട്. പൂവൻ മങ്ങിയതും ചാരനിറമുള്ളതുമാണ്. കാളിക്കാടയുടെ പ്രധാന ഭക്ഷണം ഞണ്ട്, വിത്തുകൾ, പ്രാണികൾ എന്നിവയാണ്. പതുപതുത്ത നിലത്തു പുല്ലുകൾ വച്ചാണു കൂടുകെട്ടുന്നത്. ഏപ്രിൽ മുതൽ ജൂലൈ വരെയാണ് ഇവയുടെ പ്രജനന കാലം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.