Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ബർപുരയിടത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം വിമുകത ഭടന്റെത്

വെള്ളനാട്: റബർപുരയിടത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം വിമുകത് ഭടൻ കളിയിക്കാവിള അടയ്ക്കാക്കുഴി വാറുവിളവീട്ടിൽ സത്യരാജി(43)ന്റേതാണെന്നു തിരിച്ചറിഞ്ഞു. മൃതദേഹത്തിൽ രണ്ടുകയ്യിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇതിനോടു ചേർന്ന് കത്തിയും കണ്ടെത്തി. വസ്ത്രങ്ങളിൽ ഉൾപ്പെടെ രക്തക്കറ പുരണ്ടിരിക്കുന്നു. മുറിവിൽനിന്ന് ഒലിച്ചിറങ്ങിയ രക്തം കട്ടപിടിച്ച നിലയിലാണ്. ആഹാരം പൊതി അഴിക്കാതെ മൃതദേഹത്തിന്റെ സമീപത്ത് നിന്നു പൊലീസ് കണ്ടെടുത്തു. 

ദുരൂഹമായ മരണത്തെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്കു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്ന് ആര്യനാട് സി‌ഐ: എസ്. അനിൽകുമാർ പറഞ്ഞു. ആത്മഹത്യയാകാനും കൊലപാതകമാകാനുമുള്ള സാധ്യതകൾ കാണുന്നുവെന്നതാണ് സംഭവത്തിൽ ദുരൂഹത സൃഷ്ടിക്കുന്നത്.നെട്ടിറച്ചിറ–വെള്ളനാട് റോഡിൽ മേലാംകോട് കുറ്റിക്കോണത്താണ് റബർ പുരയിടത്തിൽ വ്യാഴം രാത്രി ഏഴരയോടെയാണു റബർ ഷീറ്റ് അടിക്കുന്നതിനുള്ള കെട്ടിടത്തിനരികിലായി മൃതദേഹം കാണപ്പെട്ടത്. 

ഇന്നലെ രാവിലെ നെടുമങ്ങാട് ഡിവൈഎസ്‌പി: ബിജുമോന്റെ സാന്നിധ്യത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വിരലടയാള , ഫോറൻസിക് വിദഗ്ധർ എത്തി. പൊലീസ് നായയെയും കൊണ്ടുവന്നു.സത്യരാജ് കളിയിക്കാവിള മുണ്ടയ്ക്കാപ്ലാവിളയിൽ നിർമിക്കുന്ന വീടിന്റെ ജോലികൾ അവസാനഘട്ടത്തിലാണ്.ഒന്നാം തീയതി രാവിലെ ജോലിക്കായി എത്തിയ തൊഴിലാളികൾക്കു പുതിയ വീട് തുറന്നുകൊടുക്കുന്നതിനായിട്ടാണു വീട്ടിൽ നിന്നു പുറപ്പെട്ടതെന്നു ബന്ധുക്കൾ അറിയിച്ചു.

എന്നാൽ സത്യരാജ് പുതിയ വീട്ടിലെത്തുകയോ കതക് തുറന്നു നൽകുകയോ ചെയ്തിട്ടില്ല. ജോലിക്കാർ എത്തിയിട്ടും വീട് തുറന്നു നൽകാത്തതോടെ അവർ തിരികെ മടങ്ങുകയാണ്‌ ഉണ്ടായത്.മുൻപ് തമിഴ്നാട്ടിലായിരുന്നു സത്യരാജും കുടുംബവും താമസിച്ചിരുന്നെങ്കും ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ഭൂമി സർക്കാർ ഏറ്റെടുക്കുകയും 30 ലക്ഷം രൂപ നൽകുകയും ചെയ്തു. തുടർന്നാണു കേരളത്തിൽ ഭൂമി വാങ്ങി വീട് വയ്ക്കുന്നത്. വീട് പണി ഏകദേശം പൂർത്തിയായി. 

ഇപ്പോൾ തറയിൽ ടൈൽസ് പാകുന്ന ജോലികളാണു നടക്കുന്നത്.കാണാതായതു സംബന്ധിച്ച് പാറശാല സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വെള്ളനാട്ട് അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരം ബന്ധുക്കൾ അറിയുന്നത്. വ്യാഴം വൈകിട്ടോടെ പെയ്ത മഴ നനയാതെയിരിക്കുന്നതിനായി കെട്ടിടത്തിൽ കയറിയ വഴിയാത്രക്കാരനാണ് ആദ്യം സംഭവം കാണുന്നത്. മദ്യപിച്ചു ലക്കുകെട്ട് കിടക്കുന്നതാണെന്നു കരുതിയ യാത്രക്കാരൻ പറഞ്ഞതനുസരിച്ച് കുടുതൽ പേർ ചേർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്നു തിരിച്ചറിയുന്നത്. 

വെള്ളനാട്ട് നിന്ന് നെടുമങ്ങാട്ടേക്കു പോകുന്ന പ്രധാന റോഡിനു സമീപത്താണെങ്കിലും കെട്ടിടത്തിന്റെ പിന്നിലാണെന്നതിനാലും ഇൗ സ്ഥലം റോഡിൽ നിന്ന് ഉയരത്തിലായതിനാലും റോഡിൽ നിൽക്കുന്നവർക്കു മൃതദേഹം കിടക്കുന്നതു കാണാൻ കഴിയില്ല.വെള്ളനാട് സ്വദേശിയുടേതാണ് റബർ പുരയിടം. രാത്രിയോടെയാണു വിവരം ഉടമയും അറിയുന്നത്. ആര്യനാട് സിഐ: അനിൽ കുമാർ, എസ്ഐ: അജീഷ് എന്നിവർ സംഭവസ്ഥലത്തെത്തി മൃതദേഹത്തിനു പൊലീസ് കാവൽ ഏർപ്പെടുത്തി,. ഭാര്യ സെലിൻമഞ്ജു. മക്കൾ: ജിജിൻരാജ്, സോണിയരാജ്.


Post a Comment

0 Comments