Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

റോഡിൽ കലുങ്ക് നിർമിക്കാതെ കുഴി നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

ആര്യനാട്: വെള്ളനാട്–ചെറ്റച്ചൽ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടു കലുങ്ക് നിർമിക്കാതെ റോഡിലെടുത്ത കുഴി മണ്ണിട്ടു നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെ ചേരപ്പള്ളി പോയിന്റ് ജംക്‌ഷന് സമീപമാണു സംഭവം. വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമായതിനാൽ കലുങ്ക് നിർമിക്കുന്നതിനായി റോഡിന്റെ ഒരു വശത്ത് ആഴത്തിൽ കുഴിയെടുത്തിട്ടു രണ്ട് മാസത്തോളമായി. 

എന്നിട്ടും കലുങ്ക് നിർമാണം ആരംഭിക്കാത്തതിനെ തുടർന്നു നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലായിരുന്നു. ഇന്നലെ രാവിലെ കലുങ്ക് നിർമിക്കാതെ ഇൗ കുഴി മണ്ണിട്ടു നികത്താനുള്ള കരാറുകാരന്റെ ശ്രമമാണു നാട്ടുകാർ തടഞ്ഞത്. ഒടുവിൽ കലുങ്ക് നിർമിക്കുന്നതിനു അധികൃതർക്കു പരാതി നൽകണമെന്നു ജീവനക്കാർ നാട്ടുകാരെ അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ മണ്ണുമാന്തി ഉപയോഗിച്ചു കരാറുകാരൻ കൊണ്ടിട്ട മണ്ണ് തിരികെ കോരിയതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്.


Post a Comment

0 Comments