Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട്ട് സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തി

നെടുമങ്ങാട്: സമ്പൂർണ വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ കേരളത്തിനു മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു നേട്ടത്തിന്റെ പൊൻതൂവൽ കൂടി ലഭിക്കുകയാണെന്നു മന്ത്രി എം.എം.മണി അറിയിച്ചു. സംസ്ഥാന സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളം കൈവരിച്ച ഇത്തരം നേട്ടങ്ങൾക്കു കമ്യൂണിസ്റ്റ്, കോൺഗ്രസ് പാർട്ടികൾക്കടക്കം എല്ലാവർക്കും പങ്കുണ്ടെന്നും അവ ഏറിയും കുറഞ്ഞുമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നെടുമങ്ങാട്ടു നടന്ന ചടങ്ങിൽ സി.ദിവാകരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.ബിജു, ജോളി പത്രോസ്, കെഎസ്ഇബി ചീഫ് എൻജിനീയർ മോഹനാഥ പണിക്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, നെടുമങ്ങാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എം.അബ്ദുൽ കലാം എന്നിവർ പ്രസംഗിച്ചു. ഡപ്യൂട്ടി ചീഫ് എൻജിനീയർ സി.എസ്.ശശാങ്കൻനായർ റിപ്പോർട്ട് അവതരിപ്പിച്ചു.


Post a Comment

0 Comments