പോത്തൻകോട്: ബ്ലോക്കിനു കീഴിൽ വരുന്ന പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പദ്ധതിക്കു രൂപംനൽകുന്നു. അഞ്ചു പഞ്ചായത്തുകൾക്ക് ആവശ്യത്തിനു വെള്ളം നൽകാനുള്ള പദ്ധതിക്കായാണ് ആലോചന. പ്ലാമൂടിനു സമീപം മൂന്നര ഏക്കറോളം വരുന്ന ചിറ്റിക്കര പാറമടയിലെ വെള്ളം ശുദ്ധീകരിച്ചു വിതരണം ചെയ്യാനാണു തീരുമാനം. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമമെന്നു പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ പറഞ്ഞു.
പോത്തൻകോടിനു പുറമെ മംഗലപുരം അണ്ടൂർക്കോണം, കഠിനംകുളം, അഴൂർ പഞ്ചായത്തുകൾക്കും പ്രയോജനം ലഭിക്കും. ആലോചനാ യോഗം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. സാധ്യത പരിശോധിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും വാർഡംഗങ്ങൾ എന്നിവർ സ്ഥലത്തെത്തിയിരുന്നു. പാറമടയിൽ നൂറ്റിപ്പത്ത് അടി താഴ്ചയിൽ, നാൽപത്തിയാറു കോടി ഇരുപത്തിയഞ്ചു ലക്ഷം ലീറ്റർ വെള്ളമുള്ളതായാണു കണക്കെടുത്തിട്ടുള്ളത്. പാറമടയോടു ചേർന്നു ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചു വെള്ളം ശുദ്ധീകരിച്ച് ഇവിടെവച്ചുതന്നെ ആവശ്യക്കാർക്കു വിതരണം ചെയ്യാനാണു ലക്ഷ്യമിടുന്നത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.