Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക് പോസ്റ്റ്: പതിനേഴുകാരൻ അറസ്റ്റിൽ

പാലോട്: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ അപകീർത്തികരമായ നിലയിൽ ഫെയ്സ്ബുക് പോസ്റ്റിട്ട വിതുര മലയടി സ്വദേശിയായ പതിനേഴുകാരനെ പാലോട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിക്കു ജാമ്യം നൽകി വിട്ടയച്ചു. 

മുമ്പു വിതുര പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഫെയ്സ്ബുക് പോസ്റ്റിട്ടതിനും കേസുണ്ട്. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ ഇട്ട പോസ്റ്റിലാണു മുഖ്യമന്ത്രിയെയും കുടുംബത്തെയും മോശമായി പരാമർശിച്ചത്. ഇതിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ വിതുര പൊലീസിൽ പരാതി നൽകിയിരുന്നു.


Post a Comment

0 Comments