Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആറ്റുകാലിൽ പൊങ്കാലക്കു സുരക്ഷയൊരുക്കാൻ പിങ്ക് വൊളന്റിയർമാരും

തിരുവനന്തപുരം: പൊലീസിനും സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾക്കും പുറമേ ആറ്റുകാലിൽ പൊങ്കാലക്കു സുരക്ഷയൊരുക്കാൻ പിങ്ക് വൊളന്റിയർമാരും. പച്ച ജാക്കറ്റും പിങ്ക് തൊപ്പിയും ധരിച്ചാണു പൊങ്കാല ഉത്സവം പരാതി രഹിതമാക്കാൻ പിങ്ക് വൊളന്റിയർമാർ രംഗത്തിറങ്ങുന്നത്. 

പൊങ്കാലയോടനുബന്ധിച്ചു ടോൾ ഫ്രീ നമ്പർ 75590 99100 പൊലീസ് പുറത്തിറക്കി. ഇന്നും നാളെയും മറ്റന്നാളുമാണു പിങ്ക് വൊളന്റിയർമാരുടെ സേവനം ക്ഷേത്രത്തിലും പരിസരങ്ങളിലുമായി ലഭ്യമാകുക. 200 വനിതകൾക്കു പൊലീസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.

വൊളന്റിയർമാർക്കുള്ള ജാക്കറ്റിന്റെ വിതണോദ്ഘാടനം ഡിജിപി: ലോക്നാഥ് ബെഹ്റ നിർവഹിച്ചു. വിവധ മേഖലകളിൽ മികവു തെളിയിച്ച ലക്ഷ്മി ഭാസ്കർ, രജിത, അജിത, സോണിയ, ഇന്ദിര ബാലചന്ദ്രൻ, സെലീന എന്നിവരെ ചടങ്ങിൽ ആദരിച്ചു. റേഞ്ച് ഐജി: മനോജ് ഏബ്രഹാം, സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ, ഡിസിപി: അരുൺ ബി.കൃഷ്ണ, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ശിശുപാലൻ നായർ, ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതുനും കോർപറേഷൻ ഗ്രീൻ വൊളന്റിയർമാരെയും ഏർപ്പാടാക്കിയിട്ടുണ്ട്.



Post a Comment

0 Comments