കാട്ടാക്കട∙ നെയ്യാർ ഡാം ജല സംഭരണിയിലെ ജലനിരപ്പിന്റെ കൃത്യത ഉറപ്പാക്കാൻ ഹൈഡ്രോഗ്രാഫിക് സർവേ നടത്താൻ തീരുമാനം. നഗരത്തിലെ ശുദ്ധജലക്ഷാമം നേരിടാൻ നെയ്യാർ ജലം എത്തിക്കുന്നതു സംബന്ധിച്ചു നടപടികൾ ഊർജിതമായതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി സർവേ നടത്താൻ തീരുമാനിച്ചത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ സർവേ തുടങ്ങും. സംഭരണിയിലെ ജലനിരപ്പു സംബന്ധിച്ച് ഇറിഗേഷൻ വകുപ്പു നൽകുന്ന കണക്കുകളിൽ പൊരുത്തക്കേടുണ്ട്. ഡാം കമ്മിഷൻ ചെയ്തപ്പോഴുള്ള സംഭരണശേഷി ഇപ്പോഴില്ല.
എന്നാൽ എത്രമാത്രം സംഭരണശേഷി കുറഞ്ഞുവെന്നതു സംബന്ധിച്ചു പല നിഗമനങ്ങളും പുറത്തുവന്നിരുന്നെങ്കിലും യഥാർഥ സ്ഥിതി അറിയാനുള്ള ശ്രമമുണ്ടായില്ല. ഹൈഡ്രോഗ്രാഫിക് സർവേയോടുകൂടി സംഭരണശേഷി സംബന്ധിച്ചു വ്യക്തത വരും. ജലാശയത്തിന്റെ അടിത്തട്ടിലെ തറനിരപ്പിൽനിന്ന് എത്ര അടി ജലമാണ് ഇപ്പോഴുള്ളതെന്നു കൃത്യമായി മനസ്സിലാക്കാനാണു സർവേ. ഇതനുസരിച്ച് എത്ര ജലം ദിവസവും ഡാമിൽനിന്ന് അരുവിക്കരയിലെത്തിക്കാമെന്നു തീരുമാനിക്കും. ഏതു ഭാഗത്തുനിന്നു ജലം പമ്പ് ചെയ്യണമെന്നും സർവേയ്ക്കു ശേഷം തീരുമാനിക്കും.
നഗരത്തിലേക്കു പ്രതിദിനം നൂറ് എംഎൽഡി ജലം എടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാൽ സർവേ പൂർത്തിയായിട്ടേ ജലത്തിന്റെ അളവു കുറയ്ക്കണോ കൂട്ടണോയെന്നു കൃത്യമായുറപ്പിക്കൂ. 84.750 മീറ്ററാണു ജലാശയത്തിന്റെ സംഭരണശേഷി. ഇപ്പോൾ സംഭരണിയിൽ 76 മീറ്റർ ജലമുണ്ടെന്നാണു കണക്ക്. ഇതിനു കൃത്യതയില്ല. ഡാം കമ്മിഷൻ ചെയ്തതിനുശേഷം സംഭരണശേഷി ഏറെ കുറഞ്ഞതായി ഡാം സുരക്ഷാ അതോറിറ്റിയുടേതടക്കമുള്ള അനവധി പഠന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കയ്യേറ്റങ്ങളും, മണലും മാലിന്യവും നിറഞ്ഞതും ജലാശയത്തിന്റെ സംഭരണശേഷി കാര്യമായി കുറച്ചു.
മണൽ നീക്കാനും മാലിന്യം മാറ്റാനും നടപടി വേണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനു സർക്കാർ തലത്തിൽ തീരുമാനം വേണം. കൊടും വരൾച്ച പിടിമുറുക്കിയപ്പോഴാണു പതിറ്റാണ്ടുകളായി ഉയരുന്ന ആവശ്യങ്ങൾ അധികൃതർ തിരിച്ചറിയുന്നത്. പുതിയ സാഹചര്യത്തിൽ ഹൈഡ്രോഗ്രാഫിക് സർവേയിലൂടെ ഇപ്പോഴത്തെ യഥാർഥ സംഭരണശേഷി എത്രയെന്നു മനസ്സിലാക്കാം. ഇറിഗേഷൻ വകുപ്പിന്റെ ഡാമിലെ ഓഫിസ് നൽകുന്ന മീറ്റർ കണക്കുകളിലെ താളപ്പിഴയും യഥാർഥ ശേഷിയും കൃത്യമായി ഉറപ്പാക്കാം.
നെയ്യാറ്റിൻകര, നെടുമങ്ങാട്, തമിഴ്നാട്ടിലെ വിളവൻകോട് താലൂക്കുകളിലെ കാർഷിക വികസനം ലക്ഷ്യമിട്ട് ഒന്നാം പഞ്ചവൽസര പദ്ധതിക്കാലത്ത് ആരംഭിച്ചതാണു നെയ്യാർ ജലസേചന പദ്ധതി. മൂന്നു താലൂക്കുകളിലെ 36,000 ഏക്കർ പ്രദേശത്തെ കൃഷിക്കു ജലസേചന സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ട പദ്ധതി. 1959 ഡിസംബറിലാണു നെയ്യാർഡാം കമ്മിഷൻ ചെയ്തത്. 9.1 സ്ക്വയർ കിലോമീറ്റർ പ്രദേശമാണു ഡാമിന്റെ വാട്ടർ സ്പ്രെഡ് ഏരിയയായി നിശ്ചയിച്ചിട്ടുള്ളത്.
എന്നാലിത് ഇന്നു കയ്യേറ്റങ്ങളാൽ ചുരുങ്ങി. 166 അടി ഉയരത്തിലുള്ള അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 84.750 മീറ്ററാണ്. ജലനിരപ്പ് 84 ആയി ഉയരുമ്പോൾ ആറ്റിലേക്കു വെള്ളം ഒഴുക്കിവിടും. കഴിഞ്ഞ വർഷം ഇതേസമയം സംഭരണിയിൽ 83 മീറ്റർ ജലമുണ്ടായിരുന്നു. ഇന്നലെ അത് 75.850 മീറ്ററാണ്. ഇപ്പോൾ രണ്ടു കനാലുകൾ വഴി നൽകുന്നതിനു പുറമെ കാളിപാറ പദ്ധതിക്ക് 10 മില്യൺ ലീറ്റർ ജലവും നൽകുന്നുണ്ട്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.