നെടുമങ്ങാട്: വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ താലൂക്കിലെ പ്രധാന സ്റ്റേഷനായ നെടുമങ്ങാട് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം പൂർണമായും വനിതാ എസ്ഐ: എം.ഷൈലാബീവിയുടെ നേതൃത്വത്തിലായിരുന്നു നടന്നത്. സ്റ്റേഷനിലെ ചാർജ് എസ്ഐയുടെ ചുമതലയായിരുന്നു ഇന്നലെ അവർ വഹിച്ചത്.
ജിഡിയുടെ ചുമതലയും പ്രവർത്തനവും ജി.എസ്.ശ്രീദേവി വഹിച്ചപ്പോൾ, ഷീലാ, സീനത്ത് എന്നീ പൊലീസുകാരികൾക്കായിരുന്നു പാറാവു ഡ്യൂട്ടി. കൂടാതെ വനിതാ പൊലീസുകാരായ ഇന്ദുകല, സുനിത, സ്മിത, സജിത, ദീപ എന്നിവരായിരുന്നു മറ്റു സ്റ്റേഷൻ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്നത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം സ്തുത്യർഹമായ നിലയിലായിരുന്നു വനിതാ എസ്ഐ ഷൈലാബീവിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്നത്.
ക്രിമിനൽ സ്വഭാവമുള്ളവയടക്കം ഇന്നലെ എട്ടു കേസുകളായിരുന്നു റജിസ്റ്റർ ചെയ്തത്.ഇതിൽ അപകടവുമായി ബന്ധപ്പെട്ട ഒരു കേസിനെ കൂടാതെ സൂമോട്ടോയായി നാലുകേസുകളുമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.രാവിലെ എട്ടുമണിക്ക് സ്റ്റേഷന്റെ ചുമതലയും ഭരണവും ഏറ്റെടുത്ത വനിതാ പൊലീസ് സംഘത്തിന്റെ പ്രവർത്തനം രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.