Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കാട്ടാക്കടയിൽ നിന്നും കൊച്ചി അമൃതയിലേക്ക് പുതിയ സർവ്വീസ്

കാട്ടാക്കട: കാട്ടാക്കട കെ എസ് ആർ ടിസിയുടെ പുതിയ സർവ്വീസ് നാളെ മുതൽ ആരംഭിക്കുന്നു. കൊച്ചി അമൃത ആശുപത്രിയിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള ആദ്യത്തെ സർവ്വീസാണിത്. ഈ സർവ്വീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 6 മണിക്ക് ഐബി സതീഷ് എം എൽ എ നിർവ്വഹിക്കും. ഉദ്ഘാടന ദിവസം രാവിലെ 6 മണിക്കും, തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ 4 മണിക്കുമാണ്‌ ഈ സർവീസ്. കാട്ടാക്കടയിൽ നിന്നും ആരംഭിക്കുന്ന ഈ സർവ്വീസ് ആര്യനാട് നെടുമങ്ങാട് വെഞ്ഞാറമൂട് കൊട്ടാരക്കര അടൂർ കോട്ടയം വൈറ്റില വഴി അമൃത മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരും. 

ഇന്ന് ഈ റൂട്ടിൽ സ്വകര്യ ബസ് സർവ്വീസ് ആരംഭിക്കാനിരിക്കെ കെ എസ് ആർ ടി സിയിലെ യൂണിയനുകൾ എതിർക്കുകയും രാവിലെ സർവ്വീസ് തടയുകയും ചെയ്തതിനെത്തുടർന്ന് പോലീസ് ഇടപെട്ട് സ്വകാര്യബസ് കസ്റ്റടിയിലെടുക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ഈ സർവ്വീസ് റദ്ദാക്കുകയും കെ എസ് ആർ ടി സി പുതിയ സർവ്വീസ് ആരംഭിക്കുകയുമായിരുന്നു.


Post a Comment

0 Comments