കല്ലറ: എസ്എസ്എൽസി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കു വൈദ്യുതി വകുപ്പിന്റെ ഇരുട്ടടി. കല്ലറ, പാങ്ങോട്, ഭരതന്നൂർ മേഖലകളിൽ രാത്രിയിൽ വൈദ്യുതി മുടക്കം സ്ഥിരമാക്കിയാണ് അധികൃതർ വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്നത്. ചൊവ്വ രാത്രി കുറച്ചു സമയം മാത്രമാണ് വൈദ്യുതിയുണ്ടായിരുന്നതെന്നു രക്ഷിതാക്കൾ പറയുന്നു.
ഇന്നലെ വൈകിട്ട് വൈദ്യുതി വീണ്ടും മുടങ്ങി. രാത്രി വൈകിയും പുനഃസ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. രാത്രിയിൽ കറണ്ടില്ലാത്തത് എസ്എസ്എൽസി പരീക്ഷയെഴുതുന്ന വിദ്യാർഥികളെ സാരമായി ബാധിക്കുമെന്നും അധികൃതർ വൈദ്യുതി മുടക്കം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.