വിതുര∙ സി.പി.നാരായണൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും വിതുര ഗവ.യുപിഎസിന് അനുവദിച്ച അഞ്ച് ലക്ഷം രൂപ മുടക്കി വാങ്ങിയ ഫർണിച്ചർ സ്കൂൾ ആവശ്യത്തിനായി കൈമാറി. യോഗം സി.പി. നാരായണൻ എംപി ഉദ്ഘാടനം ചെയ്തു. പിസിഎം പരീക്ഷയിൽ സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രീപ്രൈമറി വിഭാഗത്തിലെ 55 കുരുന്നുകളെ യോഗത്തിന്റെ ഭാഗമായി അനുമോദിച്ചു.
വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണ കുമാരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ജെ.വേലപ്പൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.ശോഭന, ഷാഹുൽനാഥ് അലിഖാൻ, അംഗം മഞ്ജുഷ ജി.ആനന്ദ്, റിട്ട. എഇഒ: പി.എൻ.ചന്ദ്രഭാനു, പിടിഎ പ്രസിഡന്റ് ആർ.രവി ബാലൻ, ഹെഡ്മിസ്ട്രസ് എൽ.പുഷ്പലത, എ.സുരേന്ദ്രൻ, ഡി.സുനിൽ കുമാർ, ജയ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.