നെടുമങ്ങാട്: കിണറിനുള്ളിലെ മോട്ടോർ പ്രവർത്തിക്കാത്തതിനാൽ ഇതു ശരിയാക്കാൻ കിണറ്റിൽ ഇറങ്ങി ഉള്ളിൽ അകപ്പെട്ടുപോയ രണ്ടുപേരെ വ്യാഴം രാത്രി ഒൻപതു മണിയോടെ നെടുമങ്ങാട്ടുനിന്നു ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. സ്റ്റേഷൻ ഓഫിസർ സൂരജിന്റെ നേതൃത്വത്തിൽ ഇവരെ കരയ്ക്കെത്തിച്ച് ആംബുലൻസിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വന്തം കിണറ്റിലെ മോട്ടോർ ശരിയാക്കാൻ ഇറങ്ങിയ കല്ലയം കാരമൂട്ടിൽ വിഷ്ണു ഭവനിൽ ബിജുവും (35) സഹായിയുമാണ് 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടുപോയത്.
ലീഡിങ് ഫയർമാൻ എസ്.അനിൽകുമാർ, ഫയർമാൻ രഞ്ജു എന്നിവരാണു രാത്രി കിണറ്റിൽ ഇറങ്ങി നെറ്റിന്റെ സഹായത്തോടെ ഇവരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. കിണറ്റിൽ അകപ്പെട്ടു ബോധരഹിതനായ ബിജുവിനെ സഹായി താങ്ങിപ്പിടിച്ചു നിൽക്കുകയായിരുന്നെന്നു ലീഡിങ് ഫയർമാൻ എസ്.അനിൽകുമാർ അറിയിച്ചു. ഒരാഴ്ച മുമ്പ് ആര്യനാട്ട് വൻ താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടുപോയ രണ്ടുപേരെയും ലീഡിങ് ഫയർമാൻ എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ കരയ്ക്കെടുത്തു രക്ഷപ്പെടുത്തിയിരുന്നു
.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.