നെടുമങ്ങാട്: വെമ്പിൽ ശാസ്താംപാറയിൽ പണം വച്ചുള്ള ചുതാട്ടത്തിൽ ഏർപ്പെട്ടിരുന്ന ആറുപേരെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ ഉണ്ടായിരുന്ന രൂപയടക്കമാണു സംഘത്തെ പൊലീസ് പിടികൂടിയത്. ഇരിഞ്ചയം ചന്ദ്രൻകുഴി ശരത് ഭവൻ വീട്ടിൽ വി.ജയകുമാർ (45), വാണ്ട തിരുവാതിരയിൽ എ.മധുസൂദനൻ നായർ (47)
ഉളിയൂർ ശ്രീജിത്ത് ഭവനിൽ സുബ്രപ്മണ്യ പിള്ള (52), വെമ്പിൽ കൂപ്പ് ശാസ്താംപാറ സുഖിനാ മൻസിലിൽ എസ്.സുധിറുദീൻ (42), ആനാട് ഉരാളിക്കോണം വടക്കുംകര പുത്തൻ വീട്ടിൽ എ.ഷറഫുദീൻ (52), കരിപ്പൂര് പേരില ഈന്തിക്കുന്ന് വീട്ടിൽ ടി.ജോമണി (47) എന്നിവരാണ് അറസ്റ്റിലായതെന്നു പൊലീസ് അറിയിച്ചു. വെമ്പിൽ ശാസ്താം പാറയിൽ സ്ഥിരമായി പണം വച്ചുള്ള ചുതാട്ടം നടക്കുന്നതായുള്ള പരാതിയെ തുടർന്നായിരുന്നു പൊലീസ് എത്തി ഇവരെ പിടികൂടിയത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.