Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആറ്റുകാൽ പൊങ്കാല ഉൽസവത്തോടനുബന്ധിച്ച് ആറ്റുകാലിലും പരിസര പ്രദേശങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉൽസവത്തോടനുബന്ധിച്ച് ആറ്റുകാലിലും പരിസര പ്രദേശങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി കരമന, കിള്ളിപ്പാലം ഭാഗത്തുനിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്കു വരുന്ന വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിൽ മാത്രം പാർക്ക് ചെയ്യണം. പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞാൽ ചിറപ്പാലം വഴി പോയി ആറ്റുകാൽ ഹോമിയോ കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മണക്കാട് ഭാഗത്തുനിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്കു വരുന്ന വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിൽ മാത്രം പാർക്ക് ചെയ്യണം. പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞാൽ ഗ്രന്ഥശാല, മേടമുക്ക് വഴി ആറ്റുകാൽ ഹോമിയോ കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. റോഡിനിരുവശവും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ചു മാറ്റും. ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കും. ട്രാഫിക്കുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഫോൺ: 0471–2558731, 2558732.


Post a Comment

0 Comments