Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അരുവിക്കര ഗവ.എച്ച്എസ്എസും എൽപിഎസും രാജ്യാന്തര നിലവാരമുള്ള സ്കൂളുകളാക്കി മാറ്റും– മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ്

അരുവിക്കര: അരുവിക്കര ഗവ.എൽപിഎസ് വാർഷികാഘോഷം മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വരും അധ്യയന വർഷങ്ങളിൽ ഒന്നുമുതൽ 12ാം ക്ലാസ് വരെയുള്ള ഈ സ്കൂളുകളെ രാജ്യാന്തര നിലവാരമുള്ളവയാക്കി മാറ്റുമെന്നു മന്ത്രി അറിയിച്ചു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനുവേണ്ടി കേരളത്തിലെ മുഴുവൻ അധ്യാപകർ‌ക്കും രക്ഷിതാക്കർക്കും പ്രത്യേകം ബോധവൽക്കരണ ക്ലാസുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

അരുവിക്കര ഗവ.എച്ച്എസ്എസ്, എൽപിഎസ് പിടിഎകളുടെ നിവേദനം പരിഗണിച്ചായിരുന്നു സ്കൂളുകളെ രാജ്യാന്തര നിലവാരമുള്ളതാക്കുന്നതെന്നാണു മന്ത്രി അറിയിച്ചത്. കെ.എസ്.ശബരിനാഥൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഅംഗം മായാദേവി, കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്.സുനിൽ കുമാർ എന്നിവർ ചേർന്നു സ്കൂൾ ആകാശവാണിയുടെ ഉദ്ഘാടനം നിർവഹിച്ചു. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി, ഒ.എസ്.പ്രീത, ബി.ഷാജു, വിജയകുമാരി ബാബു, നന്ദിനി അജിത്, ജമീലാ ബീവി, പിടിഎ പ്രസിഡന്റുമാരായ എ.ഗണപതി, എസ്.മണികണ്ഠൻ, പൂർവ വിദ്യാർഥി സെക്രട്ടറി ജി.ആർ.രജീവ് കൃഷ്ണൻ, ടി.അമ്പിളി എന്നിവർ പ്രസംഗിച്ചു. അരുവിക്കര ഗവ.എച്ച്എസ്എസ്, എൽപിഎസ് എന്നിവയിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ മന്ത്രി അനുമോദിച്ചു. എൽപിഎസിലെ പ്രഥമ അധ്യാപകൻ ആർ.ഗണപതിപോറ്റി മന്ത്രിക്ക് ഉപഹാരം നൽകി. തുടർന്ന് ഡോക്കുമെന്ററിയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


Post a Comment

0 Comments